News India

സൈബര്‍ കുറ്റം ചെയ്യുന്നവര്‍ ഇനി രക്ഷപെടില്ല: വരുന്നു 5000 സൈബര്‍ കമാന്‍ഡോകള്‍; വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക പോര്‍ട്ടലും

Axenews | സൈബര്‍ കുറ്റം ചെയ്യുന്നവര്‍ ഇനി രക്ഷപെടില്ല: വരുന്നു 5000 സൈബര്‍ കമാന്‍ഡോകള്‍; വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക പോര്‍ട്ടലും

by webdesk1 on | 10-09-2024 10:31:26

Share: Share on WhatsApp Visits: 54


സൈബര്‍ കുറ്റം ചെയ്യുന്നവര്‍ ഇനി രക്ഷപെടില്ല: വരുന്നു 5000 സൈബര്‍ കമാന്‍ഡോകള്‍; വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക പോര്‍ട്ടലും


ന്യൂഡല്‍ഹി: ദിനംപ്രതി വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക പരിശീലനം നല്‍കിയ 5000 സൈബര്‍ കമാന്‍ഡോകളെ രംഗത്തിറക്കാന്‍ കേന്ദ്രം. ഡല്‍ഹിയില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക പോര്‍ട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ബാങ്കുകള്‍, സാമ്പത്തിക ഇടനിലക്കാര്‍, ടെലികോം സേവന ദാതാക്കള്‍, ഐടി ഇടനിലക്കാര്‍, സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാകും സൈബര്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കുക. ഈ ഏജന്‍സികളെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്തുമെന്നും അമിത് ഷാ പറഞ്ഞു.

മീവത്, ജമ്താര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡിഗഡ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളില്‍ സൈബര്‍ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഭാഗമായി വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment