Infotainment Cinema

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പടയൊരുക്കവുമായി വനിതാ നിര്‍മാതാക്കള്‍; ഡബ്ല്യിയു.സി.സി മാതൃകയില്‍ സിനിമ നിര്‍മാണ മേഖലയിലും വരുമോ വനിതാ കൂട്ടായ്മ?

Axenews | പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പടയൊരുക്കവുമായി വനിതാ നിര്‍മാതാക്കള്‍; ഡബ്ല്യിയു.സി.സി മാതൃകയില്‍ സിനിമ നിര്‍മാണ മേഖലയിലും വരുമോ വനിതാ കൂട്ടായ്മ?

by webdesk1 on | 11-09-2024 11:02:36 Last Updated by webdesk1

Share: Share on WhatsApp Visits: 38


പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പടയൊരുക്കവുമായി വനിതാ നിര്‍മാതാക്കള്‍; ഡബ്ല്യിയു.സി.സി മാതൃകയില്‍ സിനിമ നിര്‍മാണ മേഖലയിലും  വരുമോ വനിതാ കൂട്ടായ്മ?


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താര സംഘടനയ്ക്കിടയിലുണ്ടായ പൊട്ടിത്തെറിയുടെ അലയൊലികള്‍ നിര്‍മാണ രംഗത്തേയും പിടിച്ചു കുലുക്കുന്നു. സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വനിതാ നിര്‍മാതാക്കളില്‍ ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നുമാണ് ഇവരുടെ ആവശ്യം. രുവരും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.


നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനുമാണ് ഈ ആവശ്യവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കത്ത് ഇരുവരും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ  കത്തിന്റെ ഉള്ളടക്കം അറിയാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും ആ വിവരങ്ങള്‍ പുറത്ത് പറയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 


ഈയിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ എന്ന സംഘടനയും ചേര്‍ന്ന് ഒരു സ്വകാര്യ ചാനലില്‍ സ്‌റ്റേജ് ഷോ നടത്തിയിരുന്നു. ഈ പരിപാടിയ്ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 95 ശതമാനം അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ല. പുറമേ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതില്‍ അമ്മയുടെ ഭാഗത്ത് നിന്ന് വിലക്കുണ്ടായിരുന്നു എന്നാണ്. 


അങ്ങനെ പറയാന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍?. ബാഹ്യശക്തികളാണ് അസോസിയേഷന്‍ നിയന്ത്രിക്കുന്നത് എന്നാണ് ഈ ഇടപെടലുകളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തിന് മാറ്റംവന്നേ കഴിയൂ. അതിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. 


ഇപ്പോളുള്ള കമ്മിറ്റി ചില വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. അതിന് മാറ്റം വന്നേ പറ്റൂ. അടിയന്തരമായ ജനറല്‍ ബോഡി വിളിച്ചുവരുത്തി വിഷയങ്ങളില്‍ സവിസ്തരം ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ പറയുന്നു. അനുകൂലമായ മറുപടിയുണ്ടായില്ലേല്‍ നിര്‍മാണ മേഖലയിലെ വനിതകള്‍ മറ്റൊരു സമ്മര്‍ദ്ദ ശക്തിയായി മാറുമെന്നും മുന്നറിയിപ്പുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment