News Kerala

എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം? ശുപാര്‍ശ ചെയ്ത് ഡി.ജി.പി; നടപടി അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍

Axenews | എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം? ശുപാര്‍ശ ചെയ്ത് ഡി.ജി.പി; നടപടി അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍

by webdesk1 on | 12-09-2024 07:54:11 Last Updated by webdesk1

Share: Share on WhatsApp Visits: 58


എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം? ശുപാര്‍ശ ചെയ്ത് ഡി.ജി.പി; നടപടി അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍


തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ഷെയ്ഖ് ദര്‍വേസ് സാഹിബ്. പി.വി. അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി.

ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിജിപി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ വിജിലന്‍സിന് കൈമാറും.

അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. മറ്റ് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ഡി.ജി.പി ഷെയ്ഖ് ദര്‍വേസ് സാഹിബ് അജിത്കുമാറില്‍ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നല്‍കും.

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് തിരുവനന്തപുരം നഗരത്തില്‍ കൊട്ടാര സമാനമായ വീട് പണിയുന്നു എന്നായിരുന്നു പി.വി. അന്‍വര്‍ നേരത്തെ ആരോപണം ഉന്നയിച്ചത്. ഭൂമിക്ക് ഏറ്റവും വിലകൂടിയ കവടിയാര്‍ കൊട്ടാരത്തിന് സമീപം എം.എ. യൂസഫലിയുടെ ഹെലിപാഡിനോട് ചേര്‍ന്നാണ് 10 സെന്റില്‍ അജിത് കുമാര്‍ വീട് പണിയുന്നത്.

ഇതിനോട് ചേര്‍ന്ന് തന്നെ അജിത് കുമാറിന്റെ സഹോദരനും 12 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. ചതുശ്ര അടിക്കുപോലും ലക്ഷങ്ങള്‍ വിലപറഞ്ഞ് വാങ്ങുന്ന ഇടത്താണ് വീട് നിര്‍മാണം. സ്വര്‍ണക്കടത്തിലെ കണ്ണിയാണ് അജിത് കുമാറെന്നും ഇത്തരത്തില്‍ അനധികൃതമായി പണം സമ്പാദിച്ചാണ് അജിത്കുമാര്‍ കവടിയാറില്‍ കൊട്ടാരം പണിയുന്നതെന്നുമായിരുന്നു അന്‍വര്‍ ആരോപിച്ചത്.


Share:

Search

Popular News
Top Trending

Leave a Comment