by webdesk1 on | 12-09-2024 11:42:22
മലപ്പുറം: തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ ഡിജിപിക്ക് കത്ത് നല്‍കി. തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധാതയുണ്ട്. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം.
എ.ഡി.ജി.പി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. മൂന്നര മണിക്കൂര്‍ നീണ്ട മൊഴി എടുപ്പ് വീഡിയോ റിക്കോര്‍ഡ് ചെയ്തു. ഐജി സ്പര്‍ജന്‍ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു.
അന്‍വറിന്റെ ആരോപണത്തിന് പുറമെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എ.ഡി.ജി.പി നല്‍കിയ മൊഴി എന്ത് എന്നതില്‍ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു അജിത് കുമാര്‍ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം. ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.