News India

ഡെല്‍ഹി പിടിക്കാന്‍ സ്മൃതി ഇറാനിയെ ഇറക്കാന്‍ ബി.ജെ.പി; കെജ്രരിവാളിനെതിരെ മത്സരിക്കും: പ്രസ്റ്റീജ് മത്സരമായി രാജ്യതലസ്ഥാനം

Axenews | ഡെല്‍ഹി പിടിക്കാന്‍ സ്മൃതി ഇറാനിയെ ഇറക്കാന്‍ ബി.ജെ.പി; കെജ്രരിവാളിനെതിരെ മത്സരിക്കും: പ്രസ്റ്റീജ് മത്സരമായി രാജ്യതലസ്ഥാനം

by webdesk1 on | 14-09-2024 08:40:46

Share: Share on WhatsApp Visits: 57


ഡെല്‍ഹി പിടിക്കാന്‍ സ്മൃതി ഇറാനിയെ ഇറക്കാന്‍ ബി.ജെ.പി; കെജ്രരിവാളിനെതിരെ മത്സരിക്കും: പ്രസ്റ്റീജ് മത്സരമായി രാജ്യതലസ്ഥാനം


ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്ന് ടേമില്‍ രജ്യാധികാരം നേടിയ ബി.ജെ.പിക്ക് രാജ്യതലസ്ഥാനം ഇന്നും ബാലികേറാ മലയായി നില്‍ക്കുകയാണ്. തലസ്ഥാന ഭരണംകൂടി എങ്ങനെ പിടിചെടുക്കാനുള്ള നീക്കങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതാണ്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരായ കേസുകളും ആരോപണങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഗ്ലാമര്‍ താരം സ്മൃതി ഇറാനിയെ തന്നെ കളത്തിലിറക്കി ഡെല്‍ഹി പിടിക്കാനാണ് പദ്ധതി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ കടുത്ത തോല്‍വിടെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന സ്മൃതി ഇറാന്‍ ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രരിവാളിനെതിരെ ശക്തമായ പോര്‍മുഖം തീര്‍ക്കുകയെന്നതാണ് ദൗത്യമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.

അമേഠിയിലെ തോല്‍വിക്കുശേഷം കുറച്ചുകാലം നിശബ്ദമായിരുന്ന സ്മൃതി ദക്ഷിണ ഡല്‍ഹിയില്‍ പുതിയ വീടെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ബി.ജെ.പി അംഗത്വപ്രചാരണത്തില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ 14 ജില്ലകളില്‍ ഏഴിടത്ത് സ്മൃതിയുടെ മേല്‍നോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിക്കെതിരേ കരുത്തുറ്റ നേതാവിനെ ഉയര്‍ത്തിക്കാട്ടി മത്സരത്തിനിറങ്ങണമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. 2020 ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി മത്സരിച്ചത്. 70 ല്‍ എട്ടുസീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ബാക്കിയുള്ളത് മുഴുവന്‍ എ.എ.പി സ്വന്തമാക്കി.

നേതാവിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പു നേരിടാന്‍ തീരുമാനമായാല്‍ എം.പിമാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ, പശ്ചിമഡല്‍ഹി മുന്‍ എം.പി പര്‍വേഷ് വര്‍മ തുടങ്ങിയ നേതാക്കള്‍ പരിഗണനയിലെത്താനിടയുണ്ട്. അവര്‍ക്കൊപ്പം സ്മൃതി ഇറാനി മുന്‍നിരയില്‍ ശക്തമായ സാന്നിധ്യമാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഈ വിഷയം വരുംദിവസങ്ങളില്‍ ബി.ജെ.പിയില്‍ ചര്‍ച്ചയാകാനാണ് സാധ്യത.

2015-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി മത്സരിപ്പിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏതെങ്കിലും വ്യക്തിക്കുകീഴില്‍ തിരഞ്ഞെടുപ്പു നേരിടുന്നതിനെ എതിര്‍ക്കുന്നവര്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ഹരിയാണ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമൊപ്പം സ്മൃതി ഇറാനിയും ഉള്‍പ്പെട്ടിട്ടുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment