News Kerala

ജയശങ്കറിനെതിരായ പ്രസ്താവനയിൽ അൻവറിന് കിടിലൻ മറുപടിയുമായി എറണാകുളം ഡി.സി.സി പ്രസിഡന്റ്‌; വാപ്പയും ഉപ്പാപ്പയും കോൺഗ്രസ്‌ ആയിരുന്നതിന്റെ തഴമ്പ് അൻവറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകുമെന്ന് കരുതണ്ടെന്നു മുഹമ്മദ്‌ ഷിയാസ്

Axenews | ജയശങ്കറിനെതിരായ പ്രസ്താവനയിൽ അൻവറിന് കിടിലൻ മറുപടിയുമായി എറണാകുളം ഡി.സി.സി പ്രസിഡന്റ്‌; വാപ്പയും ഉപ്പാപ്പയും കോൺഗ്രസ്‌ ആയിരുന്നതിന്റെ തഴമ്പ് അൻവറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകുമെന്ന് കരുതണ്ടെന്നു മുഹമ്മദ്‌ ഷിയാസ്

by webdesk1 on | 14-09-2024 10:15:09

Share: Share on WhatsApp Visits: 42


ജയശങ്കറിനെതിരായ പ്രസ്താവനയിൽ അൻവറിന് കിടിലൻ മറുപടിയുമായി എറണാകുളം ഡി.സി.സി പ്രസിഡന്റ്‌; വാപ്പയും ഉപ്പാപ്പയും കോൺഗ്രസ്‌ ആയിരുന്നതിന്റെ തഴമ്പ് അൻവറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകുമെന്ന് കരുതണ്ടെന്നു മുഹമ്മദ്‌ ഷിയാസ്


കൊച്ചി: അഡ്വ. എ. ജയശങ്കറിനെതിരായ പി.വി. അൻവറിന്റെ പ്രസ്താവന ജനാതിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് പറഞ്ഞു. വാപ്പയും ഉപ്പാപ്പയും കോൺഗ്രസ്‌ ആയിരുന്നതിന്റെ തഴമ്പ് അൻവറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകുമെന്ന് കരുതണ്ട. സി.പി.എമ്മിന് പടുകുഴി തോണ്ടുന്ന പിണറായി വിജയന് ഓശാന പാടുന്ന ലാഘവത്തോടെ എതിരഭിപ്രായം പറയുന്നവരുടെ മേൽ കയറാൻ വന്നാൽ ആ തിണ്ണമിടുക്കൊന്നും ഇവിടെ നടക്കില്ല. 


രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ജയശങ്കറിന്റെ വീട്ടിലും ഓഫീസിലും വന്ന് മുണ്ടൂരി കളയും തലയിൽ കക്കൂസ് മാലിന്യമൊഴിക്കുമെന്ന് പറയുന്ന അൻവർ ഇത് എറണാകുളമാണെന്ന് മറക്കണ്ട. ഇത്രയും മോശമായ പ്രതികരണം നടത്തിയ അൻവറിന്റെ ഈ വൃത്തികെട്ട പ്രസ്താവനക്ക് പാർട്ടി പിന്തുണയുള്ളത് കൊണ്ടാണോ സിപിഎം നേതൃത്വം മൗനം പാലിക്കുന്നത്. 


അൻവർ ആണോ അജിത്കുമാർ ആണോ മാഫിയ എന്നുള്ള തകർക്കമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളിൽ ഗൗരമായ ചർച്ചകൾ പാർട്ടിയും സർക്കാരും നടത്തുന്നില്ല. തൃശൂർ പൂരം പോലും അലങ്കോലമാക്കിയ പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന അതെ അൻവർ തന്നെ പറയുന്നു പിണറായി വിജയൻ അച്ഛനെപ്പോലെയാണ് എന്ന്. 


നിലപാടിൽ ഉറപ്പുള്ളവൻ ആണെങ്കിൽ താൻ തന്നെ പറഞ്ഞ ആരോപണങ്ങളിൽ വേണ്ടത്ര ഗൗരവമായ അന്വേഷണം നടത്താത്തവർക്ക് എതിരെ എന്തുകൊണ്ടാണ് നിയമപരമായി നീങ്ങാത്തത്. അതിനർത്ഥം തന്റെ കൊള്ളകൾ മുഴുവൻ മൂടിവെക്കാൻ സർക്കാരിനെ ചൊല്പടിക്ക് നിർത്താൻ വേണ്ടി മാത്രമുള്ള അഭ്യാസമായി കണ്ടാൽ മതിയെന്നും മുഹമ്മദ്‌ ഷിയാസ് പറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment