News Kerala

മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും കൂട്ടുന്നു; ക്ലിഫ് ഹൗസ് പരിസരങ്ങളിലും റോഡുകളിലും അധിക കാമറകള്‍ സ്ഥാപിക്കാൻ 4.32 ലക്ഷം അനുവദിച്ചു

Axenews | മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും കൂട്ടുന്നു; ക്ലിഫ് ഹൗസ് പരിസരങ്ങളിലും റോഡുകളിലും അധിക കാമറകള്‍ സ്ഥാപിക്കാൻ 4.32 ലക്ഷം അനുവദിച്ചു

by webdesk1 on | 14-09-2024 10:34:43

Share: Share on WhatsApp Visits: 33


മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും കൂട്ടുന്നു; ക്ലിഫ് ഹൗസ് പരിസരങ്ങളിലും റോഡുകളിലും അധിക കാമറകള്‍ സ്ഥാപിക്കാൻ 4.32 ലക്ഷം അനുവദിച്ചു


തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധ ആരോപണം ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ വീണ്ടും കൂട്ടുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെയും പരിസരങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. 


ക്ലിഫ് ഹൗസ് പരിസരങ്ങളിലും ഇവിടേക്കുള്ള രണ്ട് റോഡുകളിലും അധിക കാമറകള്‍ സ്ഥാപിക്കാൻ 4.32 ലക്ഷം രൂപയുടെ ക്വട്ടേഷന് ധനവകുപ്പ് അനുമതി നല്‍കി. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ പിന്നീട് നല്‍കും. അധിക സി.ടി ടി.വി സംവിധാനം സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചു. സെപ്റ്റംബര്‍ 20നകം ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.


ക്ലിഫ് ഹൗസും പരിസരവും നിലവില്‍ തന്നെ സി.സി ടി.വി നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആർ.എസ്.എസ് നേതാക്കളെ കണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. 

Share:

Search

Popular News
Top Trending

Leave a Comment