by webdesk1 on | 17-09-2024 08:01:21 Last Updated by webdesk1
കോഴിക്കോട്: 2018 മേയില്‍ സംസ്ഥാന നിപ റിപ്പോര്‍ട്ട് ചെയ്തു ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 22 പേര്‍ക്ക്. ഇതില്‍ 2018 ല്‍ മാത്രം ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 17 പേര്‍ മരിച്ചു. പിന്നീട് ഓരോ വര്‍ഷം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മരണ നിരക്ക് കുറയ്ക്കാനായി. ഇതിവുരെ ഏഴ് പേരാണാണ് നിപയെ അതിജീവിച്ചത്.
ഇക്കഴിഞ്ഞ ഒന്‍പതിന് മലപ്പുറം വണ്ടൂര്‍ നടുവത്ത് 24 കാരന്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ജൂലായ് 20 ന് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി നിപ ബാധിച്ചു മരിച്ചിരുന്നു.
2018 ല്‍ കോഴിക്കോട്ട് നിപ റിപ്പോര്‍ട്ടുചെയ്തശേഷം 2019 ല്‍ എറണാകുളത്ത് രോഗംബാധിച്ച യുവാവ് സുഖം പ്രാപിച്ചു. 2021 ല്‍ കോഴിക്കോട് ചൂലൂരില്‍ പതിമൂന്നുകാരന്‍ നിപ ബാധിച്ചു മരിച്ചു. 2023 ല്‍ കോഴിക്കോട്ട് വീണ്ടും ആറുപേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ മരുതോങ്കരയിലും ആയഞ്ചേരിയിലുമായി രണ്ടുപേര്‍ മരിച്ചു.
ആദ്യമായി റിപ്പോര്‍ട്ടുചെയ്തശേഷം മരണം കുറയ്ക്കാനും രോഗമുക്തി കൂട്ടാനും കഴിഞ്ഞുവെന്നതു നേട്ടമാണെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതാണ് അധികൃതര്‍ നേരിടുന്ന വെല്ലുവിളി. ഓരോതവണ നിപ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ആദ്യം ജാഗ്രതപുലര്‍ത്തുകയും പിന്നീട് എല്ലാം മറക്കുകയുമാണ് പതിവ്.
ഈ മേഖലകളിലെല്ലാം നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപയുടെ ആന്റിബോഡി കണ്ടെത്തിയിരുന്നു. ഇവയില്‍നിന്നാകാം വൈറസ് വന്നതെന്ന അനുമാനത്തില്‍ കവിഞ്ഞ് കൂടുതലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2023-ല്‍ ഒന്‍പതുവയസ്സുകാരനുള്‍പ്പെടെ ഇതുവരെ ഏഴുപേര്‍ നിപയെ അതിജീവിച്ചു.