Infotainment Cinema

ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിലേക്ക് വരാന്‍ കൂട്ടാക്കാതെ യുവ വനിതാ നിര്‍മാതാക്കള്‍; കാരണം സംഘടനയുടെ ഇടത് ചായ്‌വ്

Axenews | ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിലേക്ക് വരാന്‍ കൂട്ടാക്കാതെ യുവ വനിതാ നിര്‍മാതാക്കള്‍; കാരണം സംഘടനയുടെ ഇടത് ചായ്‌വ്

by webdesk1 on | 17-09-2024 08:14:37 Last Updated by webdesk1

Share: Share on WhatsApp Visits: 22


ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിലേക്ക് വരാന്‍ കൂട്ടാക്കാതെ യുവ വനിതാ നിര്‍മാതാക്കള്‍; കാരണം സംഘടനയുടെ ഇടത് ചായ്‌വ്


കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിലേക്ക് വരാന്‍ കൂട്ടാക്കാതെ യുവ വനിതാ നിര്‍മാതാക്കള്‍. സംഘടനയിലേക്കുള്ള ക്ഷണം ലഭിച്ചിരുന്നതായി നിര്‍മാതാവ് സാന്ദ്രാ തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളില്‍ നിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന് അവര്‍ പറഞ്ഞതായാണ് വിവരം.

മറ്റ് പല നിര്‍മാതാക്കളും താരങ്ങളും ഇത്തരത്തില്‍ പിന്‍വലിഞ്ഞു നില്‍ക്കുകയാണ്. സംഘടനയുടെ ഇടത് സ്വഭാവമാണ് കാരണമായി അവര്‍ പറയുന്നത്. ആദ്യം ആലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിര്‍മാതാക്കളുടെ സംഘടന. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു.

വിഷന്‍ ഫോര്‍ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാര്‍ ചില നിര്‍മാതാക്കള്‍ക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. നിര്‍മാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയില്‍ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്നും ഇതില്‍ പറയുന്നു.

ഇതോടെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ആദ്യഘട്ട നീക്കങ്ങള്‍ക്കു ശേഷമാണ് തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും സംഘടനയെന്ന തീരുമാനത്തില്‍ എത്തിയത്. പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തില്‍ നിര്‍മാതാക്കള്‍ എന്നതു മാറ്റി പിന്നണിപ്രവര്‍ത്തകര്‍ എന്നാക്കിയിട്ടുണ്ട്. ഇടത് പുരോഗമ മൂല്യങ്ങള്‍ എന്നു പറയുന്ന ഭാഗം സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങള്‍ എന്നാക്കിയും മാറ്റി.

നിലവില്‍ ആറുപേരുടെ പേരാണ് കത്തിലുള്ളത്. നിര്‍മാതാക്കളുടെ സംഘടനയിലെ അസംതൃപ്തരും ഫെഫ്ക നേതൃത്വത്തോട് എതിര്‍പ്പുള്ളവരും പുതിയ സംഘടനയിലേക്കു വരുമെന്നാണ് ആഷിഖ് അബുവിന്റെയും സംഘത്തിന്റെയും പ്രതീക്ഷ.



Share:

Search

Popular News
Top Trending

Leave a Comment