News International

ലെബനനില്‍ ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്: പേജറുകള്‍ക്ക് പിന്നാലെ മറ്റൊരു ഇലക്ട്രോണിക് ഉപകരണത്തിലും സ്‌ഫോടനം; വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെടത് 9 പേര്‍

Axenews | ലെബനനില്‍ ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്: പേജറുകള്‍ക്ക് പിന്നാലെ മറ്റൊരു ഇലക്ട്രോണിക് ഉപകരണത്തിലും സ്‌ഫോടനം; വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെടത് 9 പേര്‍

by webdesk1 on | 18-09-2024 10:31:26 Last Updated by webdesk1

Share: Share on WhatsApp Visits: 27


ലെബനനില്‍ ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്: പേജറുകള്‍ക്ക് പിന്നാലെ മറ്റൊരു ഇലക്ട്രോണിക് ഉപകരണത്തിലും സ്‌ഫോടനം; വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെടത് 9 പേര്‍


ബയ്റുത്ത്: ലോകചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഇലക്ട്രോണിക് ആക്രമണങ്ങളാണ് ഒന്നിന് പിന്നാലെ ഒന്നായി ലെബനനില്‍ സംഭവിക്കുന്നത്. ചൊവ്വാഴ്ച ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഹൃസ്വ സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബുധനാഴ്ച വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍കൂടി മരിച്ചു. ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിലാണ് കേട്ടുകേള്‍വിയില്ലാത്ത സ്‌ഫോടക പരമ്പരകള്‍ നടക്കുന്നത്.  

എത്ര വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. ബയ്റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനന്‍ എന്നിങ്ങനെ മൂന്നിടത്ത് സ്‌ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്‌കാരച്ചടങ്ങിനിടെയായിരുന്നു സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഇതില്‍ ഇരുനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്. മുഖത്തും കൈയിലും വയറ്റിലുമാണ് മിക്കവര്‍ക്കും പരിക്ക്.

ഹിസ്ബുള്ളയുടെ എംപിമാരായ അലി അമ്മാര്‍, ഹസ്സന്‍ ഫദ്‌ലള്ള എന്നിവരുടെ ആണ്‍മക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി മകളും മരിച്ചവരിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലെബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. അവര്‍ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് തുടരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത്.


Share:

Search

Popular News
Top Trending

Leave a Comment