by webdesk1 on | 19-09-2024 08:15:07
കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉയരുന്ന ആരോപണങ്ങളെ ചെറുക്കുന്നതില്‍ വിമുഖത കാട്ടി നിന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മുന്നണിയില്‍ ഒറ്റപ്പെടുത്തുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം കണ്ടത്.
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അംഗമായ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാതെ സി.പി.ഐ, സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നതോടെ പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗം ബീന ടോമി തിരഞ്ഞെടുക്കപ്പെട്ടു. ബീനാ ടോമിക്ക് ആറു വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ സുധ ഷാജിക്ക് രണ്ട് വോട്ടുമാണ് ലഭിച്ചത്. സുധയടക്കം ഇടത് മുന്നണിക്ക് നാല് അംഗങ്ങളാണുള്ളത്.
സി.പി.ഐ അംഗം അനു മാത്യു, സി.പി.എം അംഗം ജെസി ജോസ് എന്നിവര്‍ യോഗത്തിന് എത്തിച്ചേരാഞ്ഞതാണ് തോല്‍വിക് കാരണം. മൊത്തം 13 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. ബി.ജെ.പിയുടെ ഒരംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇവര്‍ വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ചിരുന്നു. മുമ്പ് യു.ഡി.എഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര അംഗങ്ങളും എത്തിയില്ല. എല്‍.ഡി.എഫിന് ഇവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. വിട്ടു നിന്ന എല്‍.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം സ്വതന്ത്രരും വോ്ട്ട് ചെയ്തിരുന്നുവെങ്കില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ജയ സാധ്യത ഉണ്ടായിരുന്നതാണ്.