News India

വന്‍ സുരക്ഷയില്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്ര; പ്രസിഡന്റ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ യുഎസ് സന്ദര്‍ശനം നിര്‍ണായകം

Axenews | വന്‍ സുരക്ഷയില്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്ര; പ്രസിഡന്റ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ യുഎസ് സന്ദര്‍ശനം നിര്‍ണായകം

by webdesk1 on | 21-09-2024 08:59:29

Share: Share on WhatsApp Visits: 30


വന്‍ സുരക്ഷയില്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്ര; പ്രസിഡന്റ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ യുഎസ് സന്ദര്‍ശനം നിര്‍ണായകം


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം ഉച്ഛസ്ഥായിയില്‍ നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലേക്ക് യാത്ര തിരിച്ചു. ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും.

പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്റില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യുഎസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ചയില്‍ സഹകരണം ശക്തമാക്കാനുള്ള പുതിയ വഴികള്‍ ചര്‍ച്ചയാകും. ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

അതേ സമയം, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ കാണുന്ന കാര്യം യാത്ര തിരിക്കും മുമ്പുള്ള മോദിയുടെ പ്രസ്താവനയിലില്ല. എന്നാല്‍ ഡോണള്‍ഡ് ട്രംപിന് എതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Share:

Search

Popular News
Top Trending

Leave a Comment