Views Politics

അന്‍വറിനെ കൈവിട്ടും അജിത്കുമാറിനെ ചേര്‍ത്തു പിടിച്ചും പിണറായി; കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ ആ സ്വഭാവമേ കാണിക്കൂ; പരസ്യ പ്രതികരണം നടത്തിയാല്‍ താനും പ്രതികരിക്കും-മുഖ്യമന്ത്രി

Axenews | അന്‍വറിനെ കൈവിട്ടും അജിത്കുമാറിനെ ചേര്‍ത്തു പിടിച്ചും പിണറായി; കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ ആ സ്വഭാവമേ കാണിക്കൂ; പരസ്യ പ്രതികരണം നടത്തിയാല്‍ താനും പ്രതികരിക്കും-മുഖ്യമന്ത്രി

by webdesk1 on | 21-09-2024 01:39:33 Last Updated by webdesk1

Share: Share on WhatsApp Visits: 40


അന്‍വറിനെ കൈവിട്ടും അജിത്കുമാറിനെ ചേര്‍ത്തു പിടിച്ചും പിണറായി; കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ ആ സ്വഭാവമേ കാണിക്കൂ; പരസ്യ പ്രതികരണം നടത്തിയാല്‍ താനും പ്രതികരിക്കും-മുഖ്യമന്ത്രി


തിരുവനന്തപുരം: ഒരു കാലത്ത് പിണറായി വിജയന്റെ നാവും മനസുമായിരുന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എം.എല്‍.എ എന്ന നിലയില്‍ പി.വി. അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍ നിന്ന് വന്നവര്‍ ആ സ്വഭാവമല്ലേ കാണിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ആഭ്യന്തരവകുപ്പിലെ `പുഴുക്കുത്തുകളെ` തുറന്നുകാട്ടിയ അന്‍വറിനെ തഴഞ്ഞപ്പോള്‍ കുറ്റാരോപിതരായ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെയും ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതേസമയം അന്‍വറിന് വരാനിക്കുന്ന `പണി`കളെക്കൂറിച്ചും മുഖ്യമന്ത്രി സൂചന നല്‍കുകയും ചെയ്തു.

അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തല്‍ അടക്കം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. ഈ വിഷയത്തില്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വറിന്റെ ഭൂമി കയ്യേറ്റം ഉള്‍പ്പടെയുള്ള കേസുകളില്‍ സംരക്ഷിച്ചുനിന്ന മുഖ്യമന്ത്രി തന്നെ കൈവിട്ടതോടെ വരും ദിവസങ്ങളില്‍ അന്‍വര്‍ നേരിടേണ്ടിവരുന്ന കേസുകള്‍ എത്രയോക്കെയാണെന്ന് കണ്ടറിയേണ്ടിവരും.

ആരോപണങ്ങള്‍ തന്നോട് നേരിട്ട് പറയാതെ മാധ്യമങ്ങള്‍ വഴി പറഞ്ഞതിലാണ് മുഖ്യമന്ത്രിക്ക് അന്‍വറിനോട് അതൃപ്തി. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചിരുന്നു. തന്റെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല.

മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. അന്‍വര്‍ അന്ന് പരാതി തന്നു. പരാതിക്ക് മുന്നേ പരസ്യമായി ദിവസങ്ങളോളം പറഞ്ഞു. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  

അദ്ദേഹം ഉയര്‍ത്തിയ പരാതിയിലും ഉന്നയിച്ച വിഷയങ്ങളിലും അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. ഒരു മുന്‍വിധിയോടെയും ഒന്നിനേയും സമീപിക്കുന്നില്ല. ഉന്നയിക്കപ്പെട്ട ഒരു ആരോപണം കളള ക്കടത്ത് സ്വര്‍ണ്ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിയമവിരുദ്ധ കാര്യങ്ങള്‍ തടയുന്നത് ഉറപ്പാക്കും. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാന്‍ പാടില്ല.

അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്നതു വരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോപണം വന്നതിന്റെ പേരില്‍ മാത്രം ആരെയും മാറ്റില്ല. എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപത്തെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ എസ്പിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ചത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണ വിധേയര്‍ ആരെന്നതല്ല. ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment