by webdesk1 on | 22-09-2024 09:54:53
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ സ്ഥാനമാനങ്ങളെ ചൊല്ലി പ്രസിഡന്റ് പി.ടി. ഉഷയും എക്സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. ഐ.ഒ.എ ഭരണഘടനയും സ്‌പോര്‍ട്‌സ് കോഡും ലംഘിച്ച് സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്ന പേരിലാണ് പി.ടി. ഉഷയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരസ്പരം തര്‍ക്കമുണ്ടായിരിക്കുന്നത്.
സ്‌പോര്‍ട്‌സ് കോഡ് ലംഘിച്ച് ഐ.ഒ.എയില്‍ നിയമനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 10ന് അഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഉഷ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടിയായി വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് അംഗവുമായ രാജ്‌ലക്ഷ്മി സിംഗ് ദിയോ മറുപടി നല്‍കിയതിന് പിന്നാലെയാണ് തര്‍ക്കം മറ നീക്കിയത്.
ഉഷ ഐഒഎ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്യുകയാണ് രാജ്ലക്ഷ്മി സിംഗ് ദിയോ അടക്കമുള്ള മറ്റു അംഗങ്ങള്‍. ഐ.ഒ.എയുടെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഉഷയം പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് രാജ്‌ലക്ഷമിയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്.