News India

തിരുവന്തപുരത്തേക്ക് സൈനികരുമായി വന്ന ട്രെയിനിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍: അട്ടിമറിശ്രമം സംശയിച്ച് കരസേന; അന്വേഷണം ആരംഭിച്ചു

Axenews | തിരുവന്തപുരത്തേക്ക് സൈനികരുമായി വന്ന ട്രെയിനിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍: അട്ടിമറിശ്രമം സംശയിച്ച് കരസേന; അന്വേഷണം ആരംഭിച്ചു

by webdesk1 on | 23-09-2024 09:14:06

Share: Share on WhatsApp Visits: 16


തിരുവന്തപുരത്തേക്ക് സൈനികരുമായി വന്ന ട്രെയിനിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍: അട്ടിമറിശ്രമം സംശയിച്ച് കരസേന; അന്വേഷണം ആരംഭിച്ചു


ന്യൂഡല്‍ഹി: തിരുവനത്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായി വന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകുന്ന പാതയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കാന്‍ കരസേന. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. എന്‍.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവ സംഭവ സ്ഥലം വിശദമായി പരിശോധിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 18 നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ പടക്കങ്ങള്‍ക്ക് സമാനമായ സ്‌ഫോടക വസ്തുക്കള്‍ പൊട്ടുകയായിരുന്നു. ആദ്യ സ്‌ഫോടനം കേട്ടപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ട്രെയിന്‍ സഗ്ഫാത്ത സ്റ്റേഷനില്‍ അര മണിക്കൂറോളം നിറുത്തിയിടുകയും, ട്രാക്കും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.

സപ്ഘാത - ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്ക് ഇടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപനില്‍ നിള അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. സിന്ഗ്‌നല്‍ മാന്‍. ട്രാക്മാന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള റെയില്‍വേ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണം എന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാഴ്ചക്കിടയില്‍ ഏഴ് ട്രെയിന്‍ അട്ടിമറി ശ്രമങ്ങളാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ആറ് എണ്ണവും ഉത്തര്‍പ്രദേശില്‍ നിന്നാണ്.

Share:

Search

Popular News
Top Trending

Leave a Comment