News Kerala

ഹോംസ്‌റ്റേ അന്വേഷിച്ച് ഗൂഗിള്‍ മാപ്പിനെ പിന്തുടര്‍ന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു: രണ്ട് പേര്‍ മരിച്ചു; അപകടം കുമരകത്ത്

Axenews | ഹോംസ്‌റ്റേ അന്വേഷിച്ച് ഗൂഗിള്‍ മാപ്പിനെ പിന്തുടര്‍ന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു: രണ്ട് പേര്‍ മരിച്ചു; അപകടം കുമരകത്ത്

by webdesk1 on | 24-09-2024 08:19:04

Share: Share on WhatsApp Visits: 42


ഹോംസ്‌റ്റേ അന്വേഷിച്ച് ഗൂഗിള്‍ മാപ്പിനെ പിന്തുടര്‍ന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു: രണ്ട് പേര്‍ മരിച്ചു; അപകടം കുമരകത്ത്


കോട്ടയം: ഹോംസ്‌റ്റേ അന്വേഷിച്ച് ഗൂഗിള്‍ മാപ്പിനെ പിന്തുടര്‍ന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു രണ്ടു പേര്‍ മുങ്ങി മരിച്ചു. കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിനോടു ചേര്‍ന്നുള്ള റോഡില്‍നിന്ന് കാര്‍ ആറ്റിലേക്ക് മറിഞ്ഞത്. കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കെഎല്‍ 07 സികെ 1239 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്.

തിങ്കളാഴ്ച രാത്രി 8.40ന് ആയിരുന്നു അപകടം. നല്ല മഴയുണ്ടായിരുന്നു. കുമരകത്ത് എത്തിയ ശേഷം ഇവര്‍ കൈപ്പുഴമുട്ട് പാലത്തിന് സമീപമുള്ള റോഡിലൂടെ പോകുമ്പോള്‍ ഇടത്തേക്ക് തിരിയുന്നതിനു പകരം നേരെ പോയി ആറ്റിലേക്കു വീഴുകയായിരുന്നു എന്ന് കരുതുന്നു. ഇവിടെ ഹോംസ്റ്റേകളുണ്ട്. അത് അന്വേഷിച്ചു പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

രണ്ടുപേര്‍ വള്ളത്തില്‍ ഈ സമയം പാലത്തിനു താഴെയുണ്ടായിരുന്നു. ഇവര്‍ വെള്ളത്തിലേക്കു ചാടി കാറില്‍ പിടിച്ചെങ്കിലും കാര്‍ താഴ്ന്നു പോയി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് സംഘവും പോലീസും എത്തി ഒന്നേകാല്‍ മണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണു പത്തുമീറ്റര്‍ അകലെ കാര്‍ കണ്ടെത്തിയത്. ഡ്രൈവിങ് സീറ്റില്‍ നിന്ന് ജയിംസിന്റെയും പിന്‍സീറ്റില്‍ നിന്ന് ശൈലിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Share:

Search

Popular News
Top Trending

Leave a Comment