News Kerala

തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിനും പങ്ക്; എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍: അട്ടിമറിക്ക് ആസൂത്രിത നീക്കമുണ്ടായി

Axenews | തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിനും പങ്ക്; എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍: അട്ടിമറിക്ക് ആസൂത്രിത നീക്കമുണ്ടായി

by webdesk1 on | 24-09-2024 09:03:07 Last Updated by webdesk1

Share: Share on WhatsApp Visits: 39


തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിനും പങ്ക്; എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍: അട്ടിമറിക്ക് ആസൂത്രിത നീക്കമുണ്ടായി


തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. പൂരം കലക്കിയതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിലെ ചില ആളുകള്‍ക്ക് പങ്കുണ്ടെന്നും അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കം നടന്നതായും എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ള ചില ആളുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇടതുവിരുദ്ധ രാഷ്ട്രീയമാണുള്ളവരാണിവര്‍. എന്നാല്‍ പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചു. അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

റവന്യൂ മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെ എത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ തിരുവമ്പാടി ദേവസ്വം അധികൃതര്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്ന് പരമാവധി വൈകിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ പക്വത ഇല്ലാതെ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പോലീസിന്റെ അതിക്രമത്തെ തുടര്‍ന്ന് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂരം നിര്‍ത്തിവെച്ചതെന്നും പല നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങള്‍ സുരേഷ് ഗോപിയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ പറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment