by webdesk1 on | 24-09-2024 09:33:51
കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് ശേഷം പരിഭവം കാട്ടി മാറി നിന്ന് ഇ.പി. ജയരാജന് വീണ്ടും പാര്‍ട്ടി വേദിയില്‍. മാധ്യമങ്ങള്‍ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂരില്‍ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് 25 ദിവസത്തെ ഇടവേളക്ക് ശേഷം ഇപി മടങ്ങിയെത്തിയത്. പരിപാടിയുടെ ഉദ്ഘാടകന്‍ കൂടിയായിരുന്നു ഇപി.
ചടയന്‍ ഗോവിന്ദന്റെ അനുസ്മരണത്തിലും അഴീക്കോടന്‍ രാഘവന്റെ അനുസ്മരണത്തിലും ജയരാജന് പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു. നേതാക്കളുമായി സംസാരിക്കാതിരുന്ന അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും പിടികൊടുത്തിരുന്നില്ല. 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇപി ഇപ്പോള്‍ പാര്‍ട്ടി വേദിയിലെത്തിയിരിക്കുന്നത്. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ട വിഷയത്തിലാണ് ഇപിക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടത്.