News Kerala

വഖഫ് നിയമ ഭേദഗതിക്ക് കത്തോലിക്ക സഭയുടെ പിന്തുണ; സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കത്തയച്ചു

Axenews | വഖഫ് നിയമ ഭേദഗതിക്ക് കത്തോലിക്ക സഭയുടെ പിന്തുണ; സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കത്തയച്ചു

by webdesk1 on | 24-09-2024 09:56:37

Share: Share on WhatsApp Visits: 15


വഖഫ് നിയമ ഭേദഗതിക്ക് കത്തോലിക്ക സഭയുടെ പിന്തുണ; സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കത്തയച്ചു


കൊച്ചി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കേരളത്തിലെ കത്തോലിക്ക സഭ. എറണാകുളം ജില്ലയിലെ ക്രൈസ്തവ കുടുംബങ്ങളുടെ സ്വത്തുവകകള്‍ക്കു മുകളില്‍ വഖഫ് ബോര്‍ഡ് ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് സീറോ മലബാര്‍ സഭ കത്തയച്ചു.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം എന്നിവിടങ്ങളിലെ ക്രിസ്തീയ കുടുംബങ്ങളുടെ സ്വത്തുക്കളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിഷയമാണ് കത്തിലുള്ളത്. നിയമപരമായ ഉടമസ്ഥാവകാശം കൈവശമുള്ള 600 കുടുംബങ്ങള്‍ മാറിത്താമസിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് സഭ ചൂണ്ടിക്കാണിക്കുന്നു.

ഒരു കത്തോലിക്ക പാരിഷ് പള്ളിയും കോണ്‍വെന്റും ഡിസ്‌പെന്‍സറിയും ഇതില്‍ ഉള്‍പ്പെടുമെന്നും വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളില്‍ ഈ മതസ്ഥാപനങ്ങള്‍ ഒഴിയേണ്ടുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നുമാണ് സീറോ മലബാര്‍ സഭ പറയുന്നത്.

വിഷയം ചൂണ്ടിക്കാണിച്ച് സീറോ മലബാര്‍ സഭ പബ്ലിക് അഫയര്‍സ് കമ്മിഷനാണ് സംയുക്ത പാര്‍ലമെന്ററി സമിതി ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചത്. വഖഫ് ബോര്‍ഡിന്റെ അവകാശവാദം പൂര്‍ണമായും നീതിക്കെതിരും മനുഷ്യത്വവിരുദ്ധവുമാണെന്ന് കത്തില്‍ വിശദീകരിക്കുന്നു.

ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച്, മനുഷ്യത്വപരമായതും ഭരണഘടനാനുസൃതമായതുമായ മാറ്റങ്ങള്‍ 1995ലെ വഖഫ് നിയമത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

Share:

Search

Popular News
Top Trending

Leave a Comment