Sports Football

തോല്‍ക്കരുത് എന്നത് പിടിവാശി: ഇങ്ങനെ പോയാല്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റി ആര്‍ക്കും വിട്ടുകൊടുക്കില്ല; നൂറിന്റെ നിറവില്‍ എര്‍ളിങ് ഹാലണ്ട്

Axenews | തോല്‍ക്കരുത് എന്നത് പിടിവാശി: ഇങ്ങനെ പോയാല്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റി ആര്‍ക്കും വിട്ടുകൊടുക്കില്ല; നൂറിന്റെ നിറവില്‍ എര്‍ളിങ് ഹാലണ്ട്

by webdesk1 on | 25-09-2024 08:12:19

Share: Share on WhatsApp Visits: 42


തോല്‍ക്കരുത് എന്നത് പിടിവാശി: ഇങ്ങനെ പോയാല്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റി ആര്‍ക്കും വിട്ടുകൊടുക്കില്ല; നൂറിന്റെ നിറവില്‍ എര്‍ളിങ് ഹാലണ്ട്


മാഞ്ചസ്റ്റര്‍: ടൈറ്റിലുകള്‍ വാരിക്കുട്ടി യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്മാരാണ് മാഞ്ചസ്റ്റര്‍ സിറ്റി. പെപ്പ് ഗ്വാര്‍ഡിയോളയുടെ വരവിന് ശേഷം പ്രീമിയര്‍ ലിഗ് കിരീടം സിറ്റി ചൂടിയത് അഞ്ച് തവണ. ഈ സീസണിലും കിരീടം ആര്‍ക്കും വിട്ടു നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിറ്റിയെന്ന് തോന്നുന്നു. ആര്‍സണലുമായുള്ള കഴിഞ്ഞ ദിവസത്തെ മത്സരം തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചു പിടിച്ചതിലൂടെ അവര്‍ പറയാന്‍ ശ്രമിച്ചതും അതുതന്നെയാണ്.

ജയിക്കുക എന്നത് വാശിയാണെന്ന് തോന്നും സിറ്റിയുടെ ഓരോ മത്സരങ്ങള്‍ കാണുമ്പോള്‍. എന്നാല്‍ തോല്‍ക്കാതിരിക്കുക എന്നത് ഒരു പിടിവാശിയാണ് സിറ്റിക്ക്. കഴിഞ്ഞ ദിവസത്തെ ആര്‍സണല്‍ മത്സരത്തില്‍ കണ്ടതും അതു തന്നെയാണ്. ആദ്യ പകുതിയില്‍ തന്നെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ പോയ സിറ്റി ഇഞ്ചുറി ടൈമിന്റെ ഏറ്റവും അവസാന സെക്കന്റിലാണ് രണ്ടാം ഗോള്‍ നേടി സമനില പിടിച്ചെടുത്തത്.

സ്വന്തം തട്ടകത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോറ്റ് തലകുമ്പിട്ട് കളം വിടാന്‍ സിറ്റി ഒരുക്കമല്ലായിരുന്നു. സിറ്റിക്ക് അതൊരു അഭിമാന പ്രശ്‌നം പോലെയായിരുന്നു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ആദ്യം എര്‍ലിങ് ഹാളണ്ടിലൂടെ ലീഡ് എടുത്ത സിറ്റിക്ക് തുടരെ തുടരെ ആര്‍സണല്‍ ഏല്‍പ്പിച്ച രണ്ട് പ്രഹരങ്ങള്‍ സിറ്റിയെ മുന്‍പ് കണ്ടിട്ടില്ലാത്ത വിധം കരുത്തരാക്കി.

പിന്നീടങ്ങോട്ട് ആര്‍സണലിനെ വരിഞ്ഞു കെട്ടിയുള്ള സിറ്റിയുടെ ഹൈ പ്രഷര്‍ മത്സരമായിരുന്നു ഇത്തിഹാദില്‍ കണ്ടത്. സിറ്റിയുടെ പ്രഷര്‍ ഗയിംമില്‍ ആര്‍സണല്‍ താരങ്ങള്‍ പ്രതിരോധ നിര മാത്രമായ ഒതുങ്ങി. ഗോള്‍ പോസ്റ്റിന് മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് പടയാളികളെ പോലെ നിരന്ന ആര്‍സണല്‍ പോരാളികളെ മറികടക്കാന്‍ സിറ്റി നന്നേ വിയര്‍ത്തു.

മത്സരത്തിന്റെ നിശ്ചിത സമയവും ഏഴ് മിനിറ്റ് നല്‍കിയ അധിക സമയവും പിന്നിടുമ്പോഴും ജയം അര്‍സണല്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഏഴ് മിനിറ്റിന് ശേഷവും ഫൈനല്‍ ഫിസിലിന് മുന്‍പുമുള്ള സെക്കന്റിലാണ് അത് സംഭവിച്ചത്. ഗോളിയുടെ കൈയ്യില്‍ നിന്ന് റീബോണ്ട് കിട്ടിയ പന്ത് ഇംഗ്ലീഷ് താരം ജോണ്‍ സ്റ്റോണ്‍സിന്റെ കാലില്‍ നിന്ന് വലയിലേക്കെത്തിയപ്പോള്‍ അതുവരെ അടക്കിപ്പിടിച്ച ശ്വാസം പൊടുന്നനെ പുറത്തേക്ക് വിടുന്ന പ്രതീതിയായിരുന്നു സിറ്റി താരങ്ങള്‍ക്കും ആരാധകര്‍ക്കും. അത്രമേല്‍ ആ ഗോളിനായി അവര്‍ പരിശ്രമിച്ചിരുന്നു. അത് ജയിക്കാനായിരുന്നില്ല തോല്‍ക്കാതിരിക്കാന്‍...

ഒമ്പതാം മിനിറ്റില്‍ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ തന്റെ പത്താം ഗോള്‍ ആയി ഹാലന്‍ഡ് ആണ് ലീഡ് സമ്മാനിച്ചത്. ബ്രസീലിയന്‍ താരം സാവിയോയുടെ അസിസ്റ്റില്‍ നിന്ന് ആഴ്‌സണല്‍ പ്രതിരോധത്തെ മികച്ച സ്പ്രിന്റിലൂടെ പിന്നിലാക്കി ഗോള്‍കീപ്പര്‍ ഡേവിഡ് റയയെയും കീഴ്പ്പെടുത്തി വലയില്‍ എത്തിക്കുകയായിരുന്നു. ഇതോടെ പ്രീമിയര്‍ ലീഗില്‍ 100 ഗോള്‍ നേട്ടവുമായി സാക്ഷാല്‍ ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പവും ഹാലണ്ട് എത്തി.

അധികം കാത്തിരിക്കേണ്ടി വന്നില്ല ആര്‍സണലിന് തിരിച്ചടിക്കാന്‍. പ്രതിരോധവും മുന്നേറ്റവും ഒരുപോലെ ശ്രദ്ധിച്ച് കളിച്ച ആര്‍സണല്‍ 22-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുടെ പാസില്‍ ഇറ്റാലിയന്‍ പ്രതിരോധ താരം റിക്കാര്‍ഡോ കാലാഫിയോറിയിലൂടെ സമനില പിടിച്ചു. സിറ്റിയെ സമര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങളുമായി ആര്‍സണല്‍ താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ മത്സരം ആവേശകരമായി. ഇതിനിടെ രണ്ടാംഗോളും ആര്‍സണല്‍ കണ്ടെത്തി.

ഇടവേളയ്ക്ക് തൊട്ടുമുമ്പ് റൈറ്റ് വിങ്ങര്‍ ബുക്കായോ സാകയുടെ പിന്‍ഡ്രോപ് കോര്‍ണര്‍ അതിവിധഗ്ദ്ധമായി ഹെഡ് ചെയ്ത ബ്രസീലിയന്‍ താരം ഗബ്രിയേല്‍ 2-1 എന്ന സ്‌കോറില്‍ ആര്‍സണലിനെ മുന്നില്‍ എത്തിച്ചു. പിന്നീടങ്ങോട്ട് സിറ്റിയുടെ വിളയാട്ടമായിരുന്നു. ആര്‍ണസണലിനെ വരിഞ്ഞു മുറുക്കിയ പ്രഷര്‍ ഗയിം. ആര്‍ണലിന്റെ ഫോര്‍മേഷനെ പൊളിച്ചടുക്കി വെറും പ്രതിരോധ നിര മാത്രമാക്കി. സിറ്റിയുടെ സമ്മര്‍ദ്ദത്തിലും ആഴ്സണലിന്റെ പ്രതിരോധം ഉറച്ചുനിന്നു.

ഗോളെന്നുറച്ച നിരവധി കിക്കുകള്‍ തഞ്ഞിട്ട ആര്‍സണല്‍ കീപ്പര്‍ ഡേവിഡ് റയയാണ് ശരിക്കും താരമായത്. ഗോളെന്നുറച്ച സിറ്റി താരങ്ങളുടെ ഷോട്ടുകള്‍ നിരവധി തവണയാണ് അദ്ദേഹം വഴിത്തിരിച്ചുവിട്ടത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് ബെല്‍ജിയം അറ്റാക്കര്‍ ലിയാന്‍ഡ്രോ ട്രൊസാഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമയിട്ടായിരുന്നു ആര്‍സണലിന്റെ തുടര്‍ന്നുള്ള പോരാട്ടം. തോല്‍വിയില്‍ നിന്ന് രക്ഷപെട്ടതോടെ 13 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ആഴ്സണല്‍ 11 പോയിന്റുമായി നാലാമതും ഉണ്ട്.


Share:

Search

Popular News
Top Trending

Leave a Comment