by webdesk1 on | 26-09-2024 08:20:47
ഷിരൂര്‍: അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതില്‍ നിര്‍ണായകമായത് സോണാര്‍ സിഗ്‌നലുകളുടെ അടിസ്ഥാനത്തില്‍ നാവികസേന തയാറാക്കിയ രേഖാചിത്രം. ഇതുപ്രകാരമുള്ള നാലുപോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ ദൗത്യസംഘം പരിശോധന നടത്തിയത്. ഇതില്‍ കോണ്‍ടാക്ട് പോയിന്റ് രണ്ടില്‍ നിന്നാണ് ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്.
മുങ്ങല്‍വിദഗ്ധരുടെ കയ്യില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നാവികസേന കൈമാറിയത്. മൂന്നു പോയിന്റുകളാണ് തിരച്ചിലിനായി സേന നിര്‍ദേശിച്ചത്. അതില്‍ ഒന്നിനും രണ്ടിനും ഇടയിലാണ് ട്രക്ക് എന്നു രേഖപ്പെടുത്തിയിരുന്നു.
``ലോറി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ലഭിക്കുന്ന സിഗ്‌നലുകള്‍ വ്യാഖ്യാനിച്ചാണ് നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. കോണ്‍ടാക്ട് പോയിന്റ് നാലില്‍ കേന്ദ്രീകരിക്കാനാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് കണ്ടെത്തിയ വാഹനഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിനും രണ്ടിനുമിടയില്‍ പരിശോധന നടത്താന്‍ പറഞ്ഞു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോണ്‍ടാക്‌സ് പോയിന്റ് രണ്ടില്‍നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ച് നല്ല കാര്യം ചെയ്യാന്‍ പറ്റി. ഇത്രയും വിജയം ഉണ്ടാകുമെന്ന് കരുതിയില്ല. അര്‍ജുന്റെ കുടുംബത്തിന്റെ വലിയൊരു വിഷമത്തിനാണ് പരിഹാരം കാണാനായത്. ഭാവിയിലും ഇത് നമുക്ക് ഗുണം ചെയ്യും.`` റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു.