News Kerala

ഭക്ഷ്യമേഖലയില്‍ എണ്ണക്കമ്പനികളുടെ കൊള്ള; ഇറക്കുമതി തിരുവ വര്‍ധിപ്പിച്ച എണ്ണ വിപണിയില്‍ എത്തും മുന്‍പേ വില കൂട്ടി; വിലവര്‍ധനവില്‍ വലഞ്ഞ് ജനം

Axenews | ഭക്ഷ്യമേഖലയില്‍ എണ്ണക്കമ്പനികളുടെ കൊള്ള; ഇറക്കുമതി തിരുവ വര്‍ധിപ്പിച്ച എണ്ണ വിപണിയില്‍ എത്തും മുന്‍പേ വില കൂട്ടി; വിലവര്‍ധനവില്‍ വലഞ്ഞ് ജനം

by webdesk1 on | 27-09-2024 09:43:24

Share: Share on WhatsApp Visits: 38


ഭക്ഷ്യമേഖലയില്‍ എണ്ണക്കമ്പനികളുടെ കൊള്ള; ഇറക്കുമതി തിരുവ വര്‍ധിപ്പിച്ച എണ്ണ വിപണിയില്‍ എത്തും മുന്‍പേ വില കൂട്ടി; വിലവര്‍ധനവില്‍ വലഞ്ഞ് ജനം


കൊച്ചി: ഇറക്കുമതി തിരുവ വര്‍ധിപ്പിച്ച അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കും മുന്‍പേ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി തിരുവ കഴിഞ്ഞ മാസം 14നാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

തൊട്ടടുത്ത ദിവസം പാമോയില്‍, സൂര്യകാന്തി ഉള്‍പ്പടെയുള്ളവയ്ക്ക് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചു. നികുതി വര്‍ധിപ്പിക്കുന്നതിന് മുന്‍പ് സ്റ്റോക്ക് ചെയ്ത എണ്ണയാണ് വിവിധ ഉല്‍പ്പന്നങ്ങളാക്കി വില കൂട്ടി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് ഭക്ഷ്യ മേഖലയിലുള്ളവരുടെ ആക്ഷേപം.

തിരുവ കൂട്ടിയതിന് ശേഷം ഇവിടേക്ക് ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണ സംസ്‌കരിച്ച വിവിധ ഉത്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കാന്‍ ചുരുങ്ങിയത് 15 ദിവസമെങ്കിലും വേണം. പക്ഷെ നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ പാമോയില്‍, ഡാള്‍ഡ, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചു. ഇത് അന്യായമാണെന്ന് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ പ്രസിഡന്റ് റോയല്‍ നൗഷാദ് പറഞ്ഞു.

റിഫൈന്‍ഡ് ഓയിലുകള്‍ക്ക് നേരത്തെ 5.5 ശതമാനം ആയിരുന്ന ഇറക്കുമതി തിരുവയാണ് കാര്‍ഷിക സെസും സാമൂഹ്യക്ഷേമ സര്‍ചാര്‍ജും സഹിതം 27.5 ശതമാനമായി വര്‍ദ്ധിപ്പിച്ചത്. അതേപോലെ അണ്‍ റിഫൈന്‍ഡ് ഓയിലുകള്‍ക്ക് ഇറക്കുമതി തീരുവ 13.75 ശതമാനത്തില്‍ നിന്ന് 35.75 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ എന്ന പേരില്‍ കൊണ്ടുവന്ന നികുതി പരിഷ്‌കാരത്തില്‍ നേരിട്ട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക സാധാരണ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment