Views Politics

സ്ഥാനമാനങ്ങള്‍ വേണേല്‍ പാര്‍ട്ടിയില്‍ ആളേ കൂട്ടണം: സംസ്ഥാന ഘടകത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം

Axenews | സ്ഥാനമാനങ്ങള്‍ വേണേല്‍ പാര്‍ട്ടിയില്‍ ആളേ കൂട്ടണം: സംസ്ഥാന ഘടകത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം

by webdesk1 on | 28-09-2024 11:37:49

Share: Share on WhatsApp Visits: 47


സ്ഥാനമാനങ്ങള്‍ വേണേല്‍ പാര്‍ട്ടിയില്‍ ആളേ കൂട്ടണം: സംസ്ഥാന ഘടകത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം


പാലക്കാട്: പാര്‍ലമെന്റ്  തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ച വോട്ടിന്റെ 75 ശതമാനം ആളുകളെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കണമെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. കഴിഞ്ഞതവണ ഏതെങ്കിലും മൊബൈല്‍ നമ്പറില്‍ നിന്ന് മിസ്ഡ് കോള്‍ അടിച്ചാല്‍ അവര്‍ക്ക് അംഗത്വം ലഭിക്കുമായിരുന്നു. ഒരു നമ്പറില്‍ നിന്നു തന്നെ അഞ്ചുപേരെ ചേര്‍ക്കാനും കഴിയുമായിരുന്നു. ഇത്തവണ ഒരു നമ്പറില്‍നിന്ന് ഒരാള്‍ക്കു മാത്രമേ അംഗത്വം ലഭിക്കയുള്ളൂ.

കുറഞ്ഞത് 50 പേരെയെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ത്താലേ സജീവാംഗത്വവും ഭാരവാഹിത്വവും ലഭിക്കുകയുള്ളൂ. പഞ്ചായത്ത് ഭാരവാഹി മുതലുള്ളവര്‍ക്കാണ് സജീവാംഗത്വം വേണ്ടത്. ഇവര്‍ക്ക് പാര്‍ട്ടിയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണമെന്നും പറയുന്നുണ്ട്. സജീവാംഗത്വത്തിന് ശ്രമിക്കുന്നവര്‍ക്ക്, ചേര്‍ക്കുന്ന അംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ബുക്ക് നല്‍കും. ഈ ബുക്ക് ജില്ലാഘടകം പരിശോധിച്ചാണ് സജീവാംഗത്വം നല്‍കുക.

കേരളത്തില്‍നിന്ന് 50 ലക്ഷം പേരെയെങ്കിലും അംഗങ്ങളാക്കണമെന്നാണ് നിര്‍ദേശം. ഇതിനായി ഒരു ബൂത്തില്‍നിന്ന് 200 പേരെയെങ്കിലും പ്രാഥമികാംഗത്വം എടുപ്പിക്കണം. ഒക്ടോബര്‍ 31 ന് എല്ലാ നടപടികളും പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ ഓരോ നാലു ദിവസം കൂടുമ്പോഴും സംസ്ഥാനനേതാക്കളുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും അവലോകനയോഗം നടത്തണം.

മിസിഡ് കോള്‍ അടിച്ചശേഷംലഭിക്കുന്ന ലിങ്കില്‍ക്കയറി ഫോറം പൂരിപ്പിച്ച് ആധികാരികത ഉറപ്പിക്കണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിക്ക് പുറമേ ആന്ധ്രപ്രദേശ് ബി.ജെ.പി അധ്യക്ഷയുമായ പുരന്തരേശ്വരിക്ക് പ്രത്യേകചുമതലയും നല്‍കിയിട്ടുണ്ട്.

Share:

Search

Popular News
Top Trending

Leave a Comment