News India

ഇലക്ടറല്‍ ബോണ്ട് കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്; കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കയെതിരേയുമാണ് കേസ്

Axenews | ഇലക്ടറല്‍ ബോണ്ട് കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്; കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കയെതിരേയുമാണ് കേസ്

by webdesk1 on | 29-09-2024 08:20:41 Last Updated by webdesk1

Share: Share on WhatsApp Visits: 34


ഇലക്ടറല്‍ ബോണ്ട് കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്; കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കയെതിരേയുമാണ് കേസ്


ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കയെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. ജനാധികാര്‍ സംഘര്‍ഷ പരിഷത്ത് എന്ന സംഘടന നല്‍കിയ പരാതിയിലാണ് നടപടി.

ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അഭിഭാഷകന്‍ ആദര്‍ശ് അയ്യരാണ് പരാതി നല്‍കിയത്. ഇഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ആയിരണക്കണക്കിന് കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് പരാതി. കര്‍ണാടക ബി.ജെ.പി നേതാകളായ നളീന്‍ കുമാര്‍ കട്ടീല്‍, ബി.വൈ. വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നല്‍കിയിട്ടുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment