Sports Football

ലേലത്തുകയ്ക്ക് പുറമേ മാച്ച് ഫീ പ്രഖ്യാപിച്ച് ബി.സി.സി.ഐ; കളിക്കാര്‍ക്ക് ലഭിക്കുക കോടികള്‍; ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യം

Axenews | ലേലത്തുകയ്ക്ക് പുറമേ മാച്ച് ഫീ പ്രഖ്യാപിച്ച് ബി.സി.സി.ഐ; കളിക്കാര്‍ക്ക് ലഭിക്കുക കോടികള്‍; ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യം

by webdesk1 on | 29-09-2024 09:06:40

Share: Share on WhatsApp Visits: 57


ലേലത്തുകയ്ക്ക് പുറമേ മാച്ച് ഫീ പ്രഖ്യാപിച്ച് ബി.സി.സി.ഐ; കളിക്കാര്‍ക്ക് ലഭിക്കുക കോടികള്‍; ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യം


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ചരിത്രത്തിലാദ്യമായി താരങ്ങള്‍ക്ക് മാച്ച് ഫീ പ്രഖ്യാപിച്ച് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ). ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഇനി മുതല്‍ ഐ.പി.എല്ലില്‍ ഒരു മാച്ച് കളിക്കുന്ന കളിക്കാരന് 7.5 ലക്ഷം രൂപയാകും ഫീ ഇനത്തില്‍ ലഭിക്കുക. ലേലത്തുക പുറമെയാണ് ഇത്.

2008ല്‍ ഐ.പി.എല്‍ ആരംഭിച്ചെങ്കിലും ഇതുവരെ മാച്ച് ഫീ എന്ന ആശയം ഉള്‍പ്പെടുത്തിയിരുന്നില്ല. പുതിയ സംവിധാനം കൂടി വരുന്നതോടെ ഒരു ഐ.പി.എല്‍ സീസണിലെ എല്ലാ മാച്ചുകളും കളിക്കുന്ന ഒരാള്‍ക്ക് ഏകദേശം 1.05 കോടി രൂപ വരെ ലഭിക്കും. ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഒരു കളിക്കാരന് ലഭിക്കുന്നതിന്റെ 20 ഇരട്ടി മാച്ച് ഫീയാണിത്.

ഐസിസി മീറ്റിങ്ങുകളിലേക്കുള്ള ഇന്ത്യയുടെ രണ്ട് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള ബി.സി.സി.ഐയുടെ 93-മത് വാര്‍ഷിക പൊതുയോഗത്തിന് ഒരുദിവസം ശേഷിക്കെയാണ് പ്രഖ്യാപനം. സെക്രട്ടറി പദവിയില്‍ കാലാവധി അവസാനിക്കുന്ന ജയ് ഷായുടെ പകരക്കാരനെയും യോഗത്തില്‍ തിരഞ്ഞെടുത്തേക്കും.

എന്നാല്‍ പൊതുയോഗത്തിന്റെ അജണ്ടകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. പി.ടി.ഐ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ പട്ടേല്‍, അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയുടെ മകനും ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ രോഹന്‍ ജെയ്റ്റ്ലി എന്നിവരുടെ പേരുകളാണ് മുന്‍പന്തിയില്‍.


Share:

Search

Popular News
Top Trending

Leave a Comment