News Kerala

സി.പി.എമ്മിന്റെ കൊലവിളി മുദ്രാവാക്യം: അന്‍വറിന്റെ വീടിന് പോലീസ് കാവല്‍; നടപടി ഡി.ജി.പിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍

Axenews | സി.പി.എമ്മിന്റെ കൊലവിളി മുദ്രാവാക്യം: അന്‍വറിന്റെ വീടിന് പോലീസ് കാവല്‍; നടപടി ഡി.ജി.പിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍

by webdesk1 on | 29-09-2024 09:30:27

Share: Share on WhatsApp Visits: 43


സി.പി.എമ്മിന്റെ കൊലവിളി മുദ്രാവാക്യം: അന്‍വറിന്റെ വീടിന് പോലീസ് കാവല്‍; നടപടി ഡി.ജി.പിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍


മലപ്പുറം: കയ്യും കാലും വെട്ടിയരിയുമെന്ന സി.പി.എം ലോക്കല്‍ നേതാക്കളുടെ കൊലവിള മുദ്രാവാക്യത്തെ തുടര്‍ന്ന് പി.വി. അന്‍വര്‍ എം.എല്‍.എയുടെ വീടിന് സുരക്ഷയൊരുക്കി പോലീസ്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി അന്‍വര്‍ ഡി.ജി.പിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്. പോലീസ് സംരക്ഷണം വേണമെന്ന് അന്‍വര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

എടവണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്ത് സുരക്ഷക്കായി പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ഒരു ഓഫീസര്‍, മൂന്ന് സി.പി.ഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡി.എച്ച്.ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സി.പി.ഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നുമാണ് നിയോഗിച്ചത്. എടവണ്ണ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരാള്‍ നിര്‍ബന്ധമായും സംഘത്തില്‍ ഉണ്ടായിരിക്കണമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


Share:

Search

Popular News
Top Trending

Leave a Comment