Views Politics

സി.പി.ഐ-കേരള കോണ്‍ഗ്രസ് പോര് മുറുകുന്നു: കടലാസ് പുലി പ്രയോഗത്തില്‍ മറുപടി; പ്രസ്താവനകൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്ന് പരിഹാസം

Axenews | സി.പി.ഐ-കേരള കോണ്‍ഗ്രസ് പോര് മുറുകുന്നു: കടലാസ് പുലി പ്രയോഗത്തില്‍ മറുപടി; പ്രസ്താവനകൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്ന് പരിഹാസം

by webdesk1 on | 01-10-2024 09:04:19

Share: Share on WhatsApp Visits: 15


സി.പി.ഐ-കേരള കോണ്‍ഗ്രസ് പോര് മുറുകുന്നു: കടലാസ് പുലി പ്രയോഗത്തില്‍ മറുപടി; പ്രസ്താവനകൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്ന് പരിഹാസം


കോട്ടയം: കടലാസ് പുലി പ്രയോഗത്തില്‍ എല്‍.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ പോര് മുറുകുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് ആരോപിക്കുന്ന സി.പി.ഐ കടലാസ് പുലി പോലുമല്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജനവിഭാഗം യൂത്ത് ഫ്രണ്ട് എം പറഞ്ഞു.

പ്രസ്താവനകൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സി.പി.ഐ തങ്ങള്‍ മത്സരിച്ച എല്ലാ സീറ്റിലും തോറ്റുവെന്ന് ഓര്‍ക്കേണ്ടതാണെന്നും യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ പ്രതികരണം ഉണ്ടായപ്പോഴാണ് കേരളത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാതെ കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന സി.പി.ഐ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്. സ്വന്തമായി പത്ത് വോട്ട് തികച്ചെടുക്കാനില്ലാത്ത, പത്ത് നേതാക്കളെ കൂട്ടാനില്ലാത്ത സി.പി.ഐ എല്‍.ഡി.എഫ് നേതൃത്വം ആവശ്യപ്പെടുന്നത് എലി മല ചുമക്കുമെന്നു പറയുന്നതിന് തുല്യമാണെന്നും ഡിനു പരിഹസിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം നേതാക്കളുടെ ബൂത്തിലും വാര്‍ഡിലും എത്ര വോട്ട് കിട്ടി എന്ന് സി.പി.ഐ ആദ്യം വിലയിരുത്തണം. എന്നിട്ടുവേണം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍. കോട്ടയത്തെ ചില സി.പി.ഐ നേതാക്കള്‍ക്ക് മാധ്യമ സിന്‍ഡ്രോം പിടിപെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Popular News
Top Trending

Leave a Comment