by webdesk1 on | 01-10-2024 09:09:30 Last Updated by webdesk1
കോഴിക്കോട്: അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വര്‍ഗീയ കാര്‍ഡിറക്കി മുഖ്യമന്ത്രി പണറായി വിജയന്‍. അന്‍വര്‍ പ്രത്യേക അജണ്ടയോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഗീയ വിദ്വേഷം തിരുകികയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണമെന്നും കോഴിക്കോട് ഒരു പരിപാടിയില്‍ പ്രസംഗിക്കവേ പിണറായി വിജയന്‍ പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളിക്കളയുകയല്ല ചെയ്തത്. എം.എല്‍.എ ഉന്നയിച്ച ആരോപണം എന്ന നിലയില്‍ ഗൗരവത്തില്‍ എടുത്തിരുന്നു. പരിശോധിക്കാന്‍ ഡി.ജി.പിക്ക് കീഴില്‍ ഉള്ള ടീമിനെ നിയോഗിച്ചു. ആ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പാണ് അന്‍വര്‍ ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ഒരു മാസത്തേക്കുള്ള അന്വേഷണമാണ് അത് തീരുന്ന മുറയ്ക്ക് അതിന്റെതായ നടപടികള്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്കുണ്ടായ വിജയം യു.ഡി.എഫിന്റെ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ ജയം ഗൗരവമുള്ളതാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ നഷ്ടപ്പെട്ടു. ബി.ജെ.പിക്കാകട്ടെ വോട്ട് കൂടി. എല്‍ഡിഎഫിനും 16,000 വോട്ടിന്റെ വര്‍ധനവ് ഉണ്ടായി. ഇതില്‍ നിന്ന് തന്നെ ആരുടെ വോട്ടുകളാണ് ബി.ജെ.പിക്ക് കിട്ടിയതെന്ന് ബോധ്യമായല്ലോ എന്നും പിണറായി പറഞ്ഞു.