by webdesk1 on | 01-10-2024 10:03:11
കൊച്ചി: സ്വര്‍ണ്ണക്കടത്ത് തീവ്രവാദത്തിന് സമാനമായ കുറ്റകൃത്യമാക്കാന്‍ നീക്കങ്ങള്‍ നടത്തി പോലീസ്. സ്വര്‍ണ്ണക്കടത്ത്, ഹവാല കേസുകള്‍ ഭാരതീയ ന്യായ സംഹിതയിലെ 113 (4) വകുപ്പ് ചുമത്താനാണ് നീക്കം. തീവ്രവാദ വിരുദ്ധ വകുപ്പുകളില്‍ ഒരു സെക്ഷനും ചേര്‍ക്കും.
തീവ്രവാദ പ്രവര്‍ത്തനമായി സ്വര്‍ണ കടത്തിനെ കണക്കാക്കിയുള്ള നടപടിയിലേക്കാണ് കേരള പോലീസ് കടക്കുക. രാജ്യത്തിന്റെ സമ്പത്തിക ഭദ്രത തകര്‍ക്കാനുള്ള നീക്കം എന്ന നിലയില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് വേട്ട ശക്തമാക്കാന്‍ സ്വര്‍ണ്ണ, ഹവാല കടത്തുകാരുടെ വിവരങ്ങള്‍ ഇന്റലിജിന്‍സ് വിഭാഗം ശേഖരിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം.
തിരുവനന്തപുരത്ത് നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സ്വര്‍ണ കടത്തും പോലീസ് നടപടിയും പ്രധാന അജണ്ടയായി ചര്‍ച്ച ചെയ്തിരുന്നു. പിന്നാലെയാണ് സ്വര്‍ണക്കടത്തില്‍ കര്‍ശന നടപടിയിലേക്ക കടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹവാല പണം ഏറ്റവും കൂടുതല്‍ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഈ വര്‍ഷം 87 കോടി ഹവാല പണം പിടികൂടി. 2021 ല്‍ 147 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഇതില്‍ 124 കിലോ ഗ്രാം കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.