News Kerala

ലോകസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പുറത്ത്: 20 മണ്ഡലങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് 352 കോടി

Axenews | ലോകസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പുറത്ത്: 20 മണ്ഡലങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് 352 കോടി

by webdesk1 on | 04-11-2024 07:52:04

Share: Share on WhatsApp Visits: 9


ലോകസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പുറത്ത്: 20 മണ്ഡലങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് 352 കോടി


കൊച്ചി; കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്ത്. 20 മണ്ഡലങ്ങള്‍ക്കായി ആകെ ചിലവഴിച്ചത് 352,66,44,181 രൂപയാണെന്നാണ് വിവരാവകാശ നിയമ പ്രകാരം ഇലക്ഷന്‍ അക്കൗണ്ട്സ് വകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നത്.

20 ലോക്സഭാ മണ്ഡലങ്ങളില്‍ ഓരോന്നിനും ശരാശരി 17 കോടിയിലധികം രൂപ ചിലവായതെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഓരോ മണ്ഡലത്തിലും കൃത്യമായി എത്ര തുക ചിലവഴിച്ചു എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. മണ്ഡലം തിരിച്ചുള്ള കണക്ക് പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ മറുപടി.

വോട്ടര്‍മാരുടെ ജില്ലയുടെയും എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ച് ചിലവുകളില്‍ വ്യത്യാസുണ്ടായേക്കാം. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിവല് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. തിരഞ്ഞെടുപ്പിന് വേണ്ട തുക ആദ്യം സംസ്ഥാനം നല്‍കും. പിന്നീട് കേന്ദ്രം ഇത് മടക്കി നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിലവിലേക്ക് ഇതുവരെ 45 കോടിരൂപയാണ് കേന്ദ്ര സര്‍ക്കാര്‍ താത്കാലികമായി അനുവദിച്ചിരുന്നത്.

Share:

Search

Popular News
Top Trending

Leave a Comment