by webdesk1 on | 05-11-2024 06:23:15
കൊച്ചി: ഒറ്റത്തന്ത പ്രയോഗം പിന്‍വലിച്ചാല്‍ സ്കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ക്ഷണിക്കാന്‍ ഇനിയും സമയമുണ്ട്. എന്നാല്‍ സുരേഷ് ഗോപി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. കേരള സ്കൂള്‍ കായികമേളയുമായി ബന്ധപ്പെട്ട പരിപാടിയില്‍ മാധ്യമങ്ങളുമായി കുശലം പറയുന്നതിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
സംസ്ഥാന സ്കൂള്‍ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപിയെന്നും മന്ത്രി ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഭഒറ്റത്തന്തഭ പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പിന്നീടുണ്ടായ വിശദീകരണം.