News International

10 സംസ്ഥാനങ്ങളില്‍ ട്രംപ്, കമല ജയിച്ചത് നാലിടത്ത്: നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സസ്‌പെന്‍സ് ക്ലൈമാക്‌സിലേക്ക്

Axenews | 10 സംസ്ഥാനങ്ങളില്‍ ട്രംപ്, കമല ജയിച്ചത് നാലിടത്ത്: നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സസ്‌പെന്‍സ് ക്ലൈമാക്‌സിലേക്ക്

by webdesk1 on | 06-11-2024 07:49:01

Share: Share on WhatsApp Visits: 32


10 സംസ്ഥാനങ്ങളില്‍ ട്രംപ്, കമല ജയിച്ചത് നാലിടത്ത്: നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സസ്‌പെന്‍സ് ക്ലൈമാക്‌സിലേക്ക്


വാഷിങ്ടന്‍: ലോകം ഉറ്റുനോക്കിയിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം. പരമ്പരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ട്രംപിനാണ് ജയം. നിര്‍ണായക സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയയിലും മിഷിഗണിലും കമലാ ഹാരിസിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്.

ഓക്ലഹോമ, മിസിസിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരോലൈന എന്നീ സംസ്ഥാനങ്ങളില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചു. വെര്‍മോണ്ട്, മേരിലാന്‍ഡ്, കനക്ടികട്ട്, റോഡ് ഐലന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ കമല ഹാരിസും വിജയിച്ചു.

ഫ്‌ലോറിഡയിലും ട്രംപിനാണ് ജയം. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസിന് 42.9 ശതമാനം വോട്ട് മാത്രമേ ഫ്‌ലോറിഡയില്‍ നേടാനായുള്ളു. 99 ഇലക്ടറല്‍ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. ട്രംപ് 120 ഇലക്ടറല്‍ വോട്ടുകളാണ് നേടിയത്.

ഇല്ലിനോയിസിലും ന്യൂയോര്‍ക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. ലൂസിയാന, അര്‍ക്കനാസ്, ഒക്കലഹോമ, നെബ്രാസ്‌ക, സൌത്ത് ഡക്കോട്ട,നോര്‍ത്ത് ഡക്കോട്ട, വ്യോമിംഗ്, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്.

നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫല സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക.  സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നത്.  ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ.

ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിങ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്. വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ്  പറഞ്ഞു. വോട്ടെടുപ്പിനിടെ ജോർജിയ, മെയ്ൻ, നോർത്ത് കാരോലൈന എന്നീ സംസ്ഥാനങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണൾഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും. 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. ആകെ വോട്ടർമാർ 16 കോടിയാണ്. മുൻകൂര്‍ വോട്ട് ചെയ്തവർ 7 കോടി. പോളിങ് ശതമാനം ഇക്കുറി റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷ.

Share:

Search

Popular News
Top Trending

Leave a Comment