News Kerala

ട്രോളി ബാഗ് പരാതി കോണ്‍ഗ്രസില്‍ നിന്നോ? സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്; ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് രാഹുല്‍

Axenews | ട്രോളി ബാഗ് പരാതി കോണ്‍ഗ്രസില്‍ നിന്നോ? സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്; ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് രാഹുല്‍

by webdesk1 on | 07-11-2024 07:00:39 Last Updated by webdesk1

Share: Share on WhatsApp Visits: 32


ട്രോളി ബാഗ് പരാതി കോണ്‍ഗ്രസില്‍ നിന്നോ? സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്; ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് രാഹുല്‍


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വലിയ കോളിളക്കം സൃഷ്ടിയ സംഭവമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസ് ക്യാമ്പിനും എതിരെ ഉയര്‍ന്ന ട്രോളിബാഗ് ആരോപണം. യു.ഡി.എഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നു എന്ന ആരോപണമാണ് കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി പാലക്കാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ചത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചരണം പോലും ഈ ട്രോളിബാഗിനും അതിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിലേക്കും മാറിയിരിക്കുകയുമാണ്.

ട്രോളി ബാഗ് കഥ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉണ്ടായതാകാമെന്ന ആഭ്യുഗങ്ങളും കേള്‍ക്കുന്നുണ്ട്. ഷാഫി പറമ്പിലിനോട് വിരോധമുള്ള പാലക്കാട്ടെ കോണ്‍ഗ്രസുകാരാകാം കള്ളപ്പണ ആരോപണ കഥയുടെ തിരക്കഥകൃത്തുകളെന്നാണ് എല്‍.ഡി.എഫിലെ എ.എ. റഹിം എംപി ഇന്നലെ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയത് ഇവരാകാമെന്നും റഹിം പറഞ്ഞു. എന്നാല്‍ സി.പി.എം പരാതിയിലാണ് പോലീസിന്റെ റെയിഡ് നടന്നത്. വിമത കോണ്‍ഗ്രസുകാരില്‍ നിന്നുള്ള വിവരം അപ്പാടെ വിശ്വസിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും പരാതിയുമായി എത്തി വെട്ടിലായതും ആയേക്കാം.

എന്തായാലും ട്രോളിബാഗ് ആരോപണം ആദ്യം ഒന്ന് പ്രതിരോധത്തിലാക്കിയെങ്കിലും വെട്ടിലായത് ഇപ്പോള്‍ സി.പി.എമ്മും ബി.ജെ.പിയുമാണ്. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ പറ്റാതെ വന്നത് ഇരുകൂട്ടര്‍ക്കും വലിയ ക്ഷീണമായി. സി.സി.ടി.വി ദൃശ്യങ്ങളാണ് പരാതിക്കാരുടെ അവസാന പിടിവള്ളി. എന്നാല്‍ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന് ട്രോളിബാഗ് ആരോപണത്തില്‍ ദുരൂഹമായി ഒന്നുമില്ലെന്ന നിഗമനത്തില്‍ പോലീസ് എത്തുകയും ചെയ്തു.

കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസെടുത്താലും എഫ്.ഐ.ആര്‍ നിലനില്‍ക്കില്ല. ഈ സാഹചര്യത്തില്‍ സി.പി.എം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെന്ന നിലപാടിലാണ് പോലീസ്. ഇന്ന് നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സി.പി.എമ്മാണ് ഇന്നലെ പുറത്തുവിട്ടത്. ട്രോളി ബാഗുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹോട്ടലിലേക്ക് കയറി വരുന്നതും ബാഗുമായി ഒരു മുറിയില്‍ കയറി ഒരു മിനിറ്റില്‍ താഴെ മാത്രം സമയത്തില്‍ മടങ്ങി വരുന്നതും ദൃശ്യത്തിലുണ്ട്. ഇയാല്‍ ബാഗ് പിടിച്ചിരിക്കുന്ന രീതിയാണ് ദുരൂഹത ഇല്ലെന്ന നിഗമനത്തിലെത്താന്‍ പോലീസിന് പ്രേരണയായത്. മാത്രമല്ല ഒരുമിനിറ്റില്‍ താഴെ സമയം കൊണ്ട് കള്ളപ്പണം കൈമാറി ബാഗുമായി മടങ്ങാനാകില്ലെന്നും പോലീസ് പറയുന്നു.

അതേസമയം വിവാദം ചൂടുപിടിക്കുന്നതിനിടെ നീല ട്രോളിബാഗുമായി പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താസമ്മേളനം നടത്തി. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു. കെ.പി.എം ഹോട്ടല്‍ അധികൃതരും പോലീസും ഹോട്ടലിന്റെ മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു.

താന്‍ എപ്പോളാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ എന്റെ ഡ്രസ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ട്. ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കില്‍ പോലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. മുന്‍ വാതിലില്‍ കൂടെ ഞാന്‍ കയറി വരുന്നതും ഇറങ്ങിപോകുന്നതും.

ബാഗിനുള്ളില്‍ ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇവിടെ നിര്‍ത്തും. ഈ ട്രോളിബാഗ് ബോഡ് റൂമില്‍ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സി.സി.ടി.വി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെ എന്നും പറയുന്നവര്‍ തെളിയിക്കണം.

ബാഗില്‍ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നത്. ഷാഫിയും ഞാനും ഡ്രസ്സ് മാറി മാറി ഇടാറുണ്ട്. ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്. ഇനി കോണ്‍ഗ്രസ് മീറ്റിംഗ് നടത്തുമ്പോള്‍ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുല്‍ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment