News Kerala

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും: സ്ഥാനാര്‍ത്ഥികള്‍ ക്ഷേത്രത്തിലെത്തും; സുരക്ഷ ശക്തപ്പെടുത്തി പോലീസ്

Axenews | കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും: സ്ഥാനാര്‍ത്ഥികള്‍ ക്ഷേത്രത്തിലെത്തും; സുരക്ഷ ശക്തപ്പെടുത്തി പോലീസ്

by webdesk1 on | 07-11-2024 07:23:54

Share: Share on WhatsApp Visits: 9


കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും: സ്ഥാനാര്‍ത്ഥികള്‍ ക്ഷേത്രത്തിലെത്തും; സുരക്ഷ ശക്തപ്പെടുത്തി പോലീസ്


പാലക്കാട്: തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക.

ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. അതേസമയം പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളെല്ലാം ക്ഷേത്രത്തിലെത്തും.

അതിനിടെ കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും. കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗതനിയന്ത്രണവും പോലീസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Share:

Search

Popular News
Top Trending

Leave a Comment