News Kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത്‌കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചതിന് തെളിവുണ്ട്: തുടരന്വേഷണത്തിന് ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി

Axenews | മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത്‌കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചതിന് തെളിവുണ്ട്: തുടരന്വേഷണത്തിന് ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി

by webdesk1 on | 08-11-2024 02:13:16

Share: Share on WhatsApp Visits: 31


മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത്‌കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചതിന് തെളിവുണ്ട്: തുടരന്വേഷണത്തിന് ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി


ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ചതിന് തെളിവുണ്ടെന്നും കേസില്‍ തുടരന്വേഷണം വേണമെന്നും ഉത്തരവിട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കേസ് തള്ളണമെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതി തള്ളായാണ് കോടതിയുടെ ഉത്തരവ്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. മര്‍ദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പോലീസ് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

നവകേരള യാത്രക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഗണ്‍മാന്‍മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

സംഭവ ദിവസം ചാനലുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് പരാതിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. എന്നിട്ടാണ് ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Share:

Search

Popular News
Top Trending

Leave a Comment