by webdesk1 on | 09-11-2024 07:48:28
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുകയെന്നും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ മോദി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ല. അംബേദ്കറിന്റെ ഭരണഘടന കാശ്മീരില്‍ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത്. അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു.
പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കശ്മീരില്‍ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനും കൂട്ടുകക്ഷികള്‍ക്കും ആവില്ലെന്നും മോദി പറഞ്ഞു.
പാകിസ്ഥാന്‍ അജണ്ട ഇവിടെ മുന്നോട്ട് വയ്ക്കരുത്. കശ്മീരിനായി വിഘടനവാദികളുടെ ഭാഷ സംസാരിക്കരുതെന്നും മോദി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത ബി.ജെ.പി എം.എല്‍.എമാരെ സഭയില്‍ നിന്ന് പുറത്താക്കിയതായി അദ്ദേഹം പറഞ്ഞു.