by webdesk1 on | 10-11-2024 12:10:09
ചേലക്കര: ചേലക്കര മണ്ഡലം പിടിച്ചെടുക്കാമെന്നത് യു.ഡി.എഫിന്റെ വ്യാമോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് വര്‍ഗീയത അഴിച്ചുവിടുകയാണ്. ആളുകളെ പരസ്യമായി വെറുപ്പിലേക്ക് നയിക്കലാണ് അമിത് ഷായുടെ ലക്ഷ്യം. പച്ചയായി വര്‍ഗീയത പറഞ്ഞാല്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുക്കൂട്ടന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വര്‍ഗീയ സംഘര്‍ഷവുമില്ലാത്ത നാടാണ് കേരളം. കഴിഞ്ഞ എട്ടര വര്‍ഷമായി കേരളത്തില്‍ ഒരു വര്‍ഗീയ ലഹളയും ഉണ്ടായിട്ടില്ല. വര്‍ഗീയതയ്ക്ക് എതിരായ സര്‍ക്കാരിന്റെ നിലപാടാണ് അതിനു കാരണം. മുഖം നോക്കാതെ വര്‍ഗീയ ശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച സര്‍ക്കാരാണിത്. സംസ്ഥാനത്ത് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. വിട്ടുവീഴ്ചയില്ലാതെ രണ്ടിനെയും എതിര്‍ക്കുകയാണ് സര്‍ക്കാര്‍ നയം.
2021ല്‍ സ്വാഭാവികമായ അധികാര മാറ്റമുണ്ടാകുമെന്ന് യു.ഡി.എഫ് കരുതി. അതിനുവേണ്ടി ബി.ജെ.പിയും യു.ഡി.എഫും കൈവിട്ട പല നീക്കങ്ങളും നടത്തി. കോണ്‍ഗ്രസ് പല ഘട്ടങ്ങളില്‍ ബി.ജെ.പിയുമായി ചങ്ങാത്തം സ്ഥാപിച്ചവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തൃശൂരില്‍ 2024 ആയപ്പോള്‍ 2019നെക്കാള്‍ എണ്‍പതിനായിരത്തോളം വോട്ടുകള്‍ കാണാനില്ല. ആ വോട്ടുകള്‍ ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നപ്പോഴാണ് അവര്‍ ജയിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.