News Kerala

മുഖ്യമന്ത്രി മണ്ടപോയ തെങ്ങാണെന്ന് പി.വി. അന്‍വറിന്റെ പരിഹാസം; മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് കിട്ടില്ലെന്ന തിരിച്ചറിവ് സി.പി.എം നേതൃത്വത്തിനുണ്ടായിട്ടുണ്ട്

Axenews | മുഖ്യമന്ത്രി മണ്ടപോയ തെങ്ങാണെന്ന് പി.വി. അന്‍വറിന്റെ പരിഹാസം; മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് കിട്ടില്ലെന്ന തിരിച്ചറിവ് സി.പി.എം നേതൃത്വത്തിനുണ്ടായിട്ടുണ്ട്

by webdesk1 on | 10-11-2024 12:20:29

Share: Share on WhatsApp Visits: 31


മുഖ്യമന്ത്രി മണ്ടപോയ തെങ്ങാണെന്ന് പി.വി. അന്‍വറിന്റെ പരിഹാസം; മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് കിട്ടില്ലെന്ന തിരിച്ചറിവ് സി.പി.എം നേതൃത്വത്തിനുണ്ടായിട്ടുണ്ട്


ചേലക്കര: ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്ന് മുന്‍ ഭരണപക്ഷ എം.എല്‍.എ ആയിരുന്ന പി.വി. അന്‍വറിന്റെ പരിഹാസം. വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നും നവംബര്‍ 23-ന് അത് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും അന്‍വര്‍ പറഞ്ഞു. അന്‍വറിനെ വാപോയ കോടാലിയായി ഉപമിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അന്‍വര്‍.

ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലുടനീളം സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിക്ക് വേണ്ടി എഴുതിയിട്ടുള്ള ചുമരെഴുത്തുകളിലും പോസ്റ്ററുകളിലും ഒരു സ്ഥലത്ത് പോലും മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ചില്ല. മുഖ്യമന്ത്രിക്ക് അതിപ്പോഴും മനസ്സിലാകുന്നില്ല. അദ്ദേഹം ഇവിടെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഒരു ഉപതിരഞ്ഞെടുപ്പിന് വാര്‍ഡ് വാര്‍ഡാനന്തരം ഒരു മുഖ്യമന്ത്രി കയറിയിറങ്ങുന്ന സ്ഥിതിയാണ്.

എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്. വായില്ലെങ്കില്‍ നമുക്ക് നോക്കാം. നവംബര്‍ 23-ാം തീയതി തിരഞ്ഞെടുപ്പ്ഫലം വരുമ്പോള്‍ കാണാം. കോടാലി മൂര്‍ച്ചയില്ലെങ്കിലും കോടാലിയായിട്ടു തന്നെയാണ് ഉപയോഗിക്കുന്നത്. അത് മറ്റൊരാവശ്യത്തിന് ഉപയോഗിക്കില്ല. മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് നഷ്ടപ്പെടുമെന്ന തിരിച്ചറിവ് സി.പി.എം നേതൃത്വത്തിന് ചേലക്കരയിലുണ്ടായിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഉണങ്ങിദ്രവിച്ച ഒരു തലയില്ലാത്ത തെങ്ങായിട്ടുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിട്ടില്ല, പി.വി.അന്‍വര്‍ പറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment