News Kerala

പാലക്കാട് സഭാ വോട്ടുകള്‍ ബി.ജെ.പിയിലേക്കോ? പറയാതെ പറഞ്ഞ് മാര്‍ റാഫേല്‍ തട്ടില്‍; മനമ്പം പാലക്കാട് പ്രതിഫലിക്കുമെന്ന് ബിഷപ് കൊച്ചുപുരയ്ക്കല്‍

Axenews | പാലക്കാട് സഭാ വോട്ടുകള്‍ ബി.ജെ.പിയിലേക്കോ? പറയാതെ പറഞ്ഞ് മാര്‍ റാഫേല്‍ തട്ടില്‍; മനമ്പം പാലക്കാട് പ്രതിഫലിക്കുമെന്ന് ബിഷപ് കൊച്ചുപുരയ്ക്കല്‍

by webdesk1 on | 10-11-2024 12:36:10

Share: Share on WhatsApp Visits: 28


പാലക്കാട് സഭാ വോട്ടുകള്‍ ബി.ജെ.പിയിലേക്കോ? പറയാതെ പറഞ്ഞ് മാര്‍ റാഫേല്‍ തട്ടില്‍; മനമ്പം പാലക്കാട് പ്രതിഫലിക്കുമെന്ന് ബിഷപ് കൊച്ചുപുരയ്ക്കല്‍


കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കവിഷയത്തില്‍ ഇടത്, വലത് മുന്നണികളുടെ നിലപാടിനെ സംശയിച്ച് കത്തോലിക്ക സഭ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിര്‍ബന്ധം പിടിക്കരുതെന്നും മറിച്ച് ചെയ്യാന്‍ അറിയാമെന്ന് തെളിയിക്കണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുനമ്പം സമരവേദിയില്‍ പ്രസംഗിക്കവേ ആഹ്വാനം ചെയ്തു.

കത്തോലിക്കാ വിശ്വാസികള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്നതായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം. ഓര്‍ക്കേണ്ടത് ഓര്‍ത്ത് കണക്കു ചോദിക്കാന്‍ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞുവച്ചു. അതേസമയം മുനമ്പം സമരത്തിലെ സഭാ നിലപാട് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതാ ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കലും പറഞ്ഞു.

സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാന്‍ വിശ്വാസികള്‍ തയ്യാറാവും. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന പിന്തുണയല്ല. പാലക്കാട്ടെ വിശ്വാസികള്‍ പ്രബുദ്ധരാണെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാന്‍ വിശ്വാസികള്‍ തയ്യാറാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുന്ന രാഷ്ട്രീയ നേതൃത്വത്തോടെ അടുപ്പം കാണിക്കുമെന്നും മുനമ്പത്ത് താല്‍ക്കാലിക പരിഹാരമല്ല വേണ്ടതെന്നും വഖഫ് നിയമ ഭേദഗതിയാണ് ആവശ്യമെന്നും ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു

Share:

Search

Popular News
Top Trending

Leave a Comment