News Kerala

സി.പി.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് കണ്ടെത്തല്‍: അപ്പ്‌ലോഡ് ചെയ്തത് അഡ്മിന്‍ തന്നെ

Axenews | സി.പി.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് കണ്ടെത്തല്‍: അപ്പ്‌ലോഡ് ചെയ്തത് അഡ്മിന്‍ തന്നെ

by webdesk1 on | 11-11-2024 07:33:55

Share: Share on WhatsApp Visits: 23


സി.പി.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് കണ്ടെത്തല്‍: അപ്പ്‌ലോഡ് ചെയ്തത് അഡ്മിന്‍ തന്നെ


പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തല്‍. വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെയാണെന്നും കണ്ടെത്തി.

പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദ തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിന്‍ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി.

അതേസമയം, പത്തനംതിട്ട സി.പി.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്നതില്‍ പാര്‍ട്ടി ഇനിയും പരാതി നല്‍കിയില്ല. പരാതി നല്‍കുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.


Share:

Search

Popular News
Top Trending

Leave a Comment