News Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്മാരായി തിരുവനന്തപുരം: അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് മലപ്പുറം; സമാപന വേദിയില്‍ സംഘര്‍ഷം

Axenews | സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്മാരായി തിരുവനന്തപുരം: അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് മലപ്പുറം; സമാപന വേദിയില്‍ സംഘര്‍ഷം

by webdesk1 on | 12-11-2024 08:16:41

Share: Share on WhatsApp Visits: 24


സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്മാരായി തിരുവനന്തപുരം: അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് മലപ്പുറം; സമാപന വേദിയില്‍ സംഘര്‍ഷം


കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തിയ പ്രഥമ കേരള സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്മാരായി. ഗയിംസ് മത്സരങ്ങളിലെ മുന്നേറ്റത്തില്‍ 1,935 പോയിന്റോടെയാണ് തിരുവനന്തപുരം ഒന്നാമത് എത്തിയത്. 848 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്.

അത്‌ലറ്റിക്‌സില്‍ മലപ്പുറം ചാമ്പ്യന്മാര്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാമത് എത്തി. 247 പോയിന്റാണ് മലപ്പുറം സ്വന്തമാക്കിയത്. 2130 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. മൂന്നാമതുള്ള എറണാകുളത്തിന് 73 പോയിന്റുകളാണുള്ളത്. ഗെയിംസ് ഇനത്തിലും തിരുവനന്തപുരമാണ് ഒന്നാമത്. 1213 പോയിന്റുകളാണ് തിരുവനന്തപുരത്തിനുള്ളത്. തൃശൂര്‍ കണ്ണൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്‌ലറ്റ്ക്‌സില്‍ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

അതേസമയം സ്‌കൂളുകള്‍ക്ക് പോയിന്റ് നല്‍കിയതിലെ തര്‍ക്കത്തെ തുടര്‍ന്ന് കായിക മേളയുടെ സമാപന ചടങ്ങ് അലങ്കോലമായി. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് മര്‍ദ്ദിച്ചതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. എന്നാല്‍ പോലീസ് ഇത് നിക്ഷേധിച്ചു.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുനാവായ നാവാമുകുന്ദ സ്‌കൂളിനെ തഴഞ്ഞ് അരുവിക്കര ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ ജി.വി. രാജ സ്‌കൂളിന്റെ പേരില്ലായിരുന്നു എന്നാണ് ആരോപണം.

തിരുനാവായ നാവാമുകുന്ദ സ്‌കൂളിനൊപ്പം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളും പ്രതിഷേധവുമായി രംഗത്തെത്തി. ജി.വി. രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി. മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ ആരോപിച്ചു.



Share:

Search

Popular News
Top Trending

Leave a Comment