News Kerala

ചേലക്കരയില്‍ റെക്കോഡ് പോളിങ്: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങുമായി വയനാട്; പോളിംഗ് പാറ്റേണ്‍ ആര്‍ക്ക് അനുകൂലമാകും?

Axenews | ചേലക്കരയില്‍ റെക്കോഡ് പോളിങ്: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങുമായി വയനാട്; പോളിംഗ് പാറ്റേണ്‍ ആര്‍ക്ക് അനുകൂലമാകും?

by webdesk1 on | 14-11-2024 08:00:09

Share: Share on WhatsApp Visits: 25


ചേലക്കരയില്‍ റെക്കോഡ് പോളിങ്: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങുമായി വയനാട്; പോളിംഗ് പാറ്റേണ്‍ ആര്‍ക്ക് അനുകൂലമാകും?


കൊച്ചി: എല്‍.ഡി.എഫ്  സ്ഥാനാര്‍ത്ഥിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രചാരണത്തിന് ചുക്കാന്‍പിടിച്ച ചേലക്കരയില്‍ റെക്കോഡ് പോളിങ് രേഖപ്പെടുത്തിയപ്പോള്‍ എ.ഐ.സി.സി നേരിട്ട് പ്രചരണം നടത്തിയ വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു. രാത്രി എട്ടുവരെയുള്ള കണക്ക് പ്രകാരം ചേലക്കരയില്‍ 72.77  ശതമാനവും വയനാട്ടില്‍ 64.72ശതമാനവുമാണ് പോളിങ്. വയനാട്ടിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ പോളിങാണിത്.

വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ചേലക്കരയിലെ പോളിങ് ശതമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം  മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍ ഇന്നലെ വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356  വോട്ടുകളാണ് ചേലക്കരയില്‍ ഇത്തവണ പോള്‍ ചെയ്തത്.  

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ മികച്ച പോളിങ് ശതമാനം ചേലക്കരയിലുണ്ടായതില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടില്‍ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. സുല്‍ത്താന്‍ ബത്തേരി വാകേരി എച്ച്.എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.

വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. 2019 ല്‍ രാഹുല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടും. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം  കുറഞ്ഞിട്ടില്ലെന്നും എന്‍.ഡി.എ, എല്‍.ഡി.എഫ് കേന്ദ്രങളിളിലാണ് വോട്ടിങ് ശതമാനം കുറഞ്ഞിരിക്കാമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുല്‍ ഗാന്ധി അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പ് ആയതിനാല്‍ ജനം വോട്ട് ചെയ്യാന്‍ വിമുഖത കാട്ടി. എന്‍.ഡി.എയുടെ വോട്ട് കൂട്ടുമെന്നും നവ്യ പറഞ്ഞു.

വയനാടിന്റെ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഇടപെട്ടില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരി പറഞ്ഞു. എത്ര വോട്ടിന് ജയിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ല. അഞ്ച് വര്‍ഷക്കാലം എന്ത് ചെയ്തു എന്ന് ചോദിച്ചിട്ട് മറുപടി ഉണ്ടായില്ല. രാഷ്ട്രീയ വിഷയങ്ങള്‍ പറയാതെ വൈകാരിക തലം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചതെന്നും സത്യന്‍ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment