Sports Football

ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങള്‍ക്ക് അര്‍ജന്റീനയും ബ്രസിലും കളത്തില്‍; മത്സരം വെള്ളിയാഴ്ച പുലര്‍ച്ചെ; ലോകകപ്പിലേക്കുള്ള വഴി എളുപ്പമാക്കാന്‍ ടീമുകള്‍

Axenews | ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങള്‍ക്ക് അര്‍ജന്റീനയും ബ്രസിലും കളത്തില്‍; മത്സരം വെള്ളിയാഴ്ച പുലര്‍ച്ചെ; ലോകകപ്പിലേക്കുള്ള വഴി എളുപ്പമാക്കാന്‍ ടീമുകള്‍

by webdesk1 on | 14-11-2024 08:35:11

Share: Share on WhatsApp Visits: 18


ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങള്‍ക്ക് അര്‍ജന്റീനയും ബ്രസിലും കളത്തില്‍; മത്സരം വെള്ളിയാഴ്ച പുലര്‍ച്ചെ; ലോകകപ്പിലേക്കുള്ള വഴി എളുപ്പമാക്കാന്‍ ടീമുകള്‍


ബൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത തേടി ഇറങ്ങുന്ന ലാറ്റിന്‍ അമേരിക്കന്‍ വമ്പന്മാര്‍ നാളെ കളത്തില്‍. വെള്ളിയാഴ്ച പുലര്‍ച്ച നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന പരഗ്വേയെ നേരിടുമ്പോള്‍ ബ്രസീലിന് വെനിസ്വേലയാണ് എതിരാളികള്‍. ഇതേദിവസം എക്വഡോര്‍- ബൊളീവിയ മത്സരവും നടക്കും.

മോശം അംഗവിക്ഷേപത്തിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു മത്സരങ്ങളില്‍ വിലക്കുവാങ്ങിയ എമിലിയാനോ മാര്‍ട്ടിനസും പരിക്കില്‍ നിന്ന് ഭേദമായ വിനീഷ്യസ് ജൂനിയറും ഇത്തവണ തങ്ങളുടെ ടീമുകള്‍ക്കായി കളിക്കും. നിലവില്‍ പോയന്റ് നിലയില്‍ അര്‍ജന്റീന തന്നെ ഒന്നാമത്- 22 പോയന്റ്.

രണ്ടാമതുള്ള കൊളംബിയക്ക് 19ഉം. 16 പോയന്റുള്ള ഉറുഗ്വായ്, ബ്രസീല്‍ ടീമുകള്‍ മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. 13 ഉള്ള എക്വഡോറും പരാഗ്വേയും താഴെയുമുണ്ട്. അഞ്ചു പോയന്റ് മാത്രമുള്ള ചിലി ഏറ്റവും ഒടുവിലാണ്. അടുത്ത രണ്ടു കളികള്‍ ജയിച്ച് നേരത്തേ യോഗ്യത ഉറപ്പാക്കുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം.

ഒക്ടോബറില്‍ ബൊളീവിയക്കെതിരെ ഹാട്രിക് അടിച്ചും രണ്ട് അസിസ്റ്റ് നല്‍കിയും ഒരിക്കലൂടെ ഹീറോ ആയി മാറിയ ലയണല്‍ മെസ്സിതന്നെ നീലക്കുപ്പായക്കാരുടെ തുരുപ്പുചീട്ട്. അതേസമയം അര്‍ജന്റീനക്കാരനായ ഗുസ്താവോ അല്‍ഫാരോ പരിശീലകനായശേഷം പരഗ്വേ തോല്‍വി അറിഞ്ഞിട്ടില്ല. കരുത്തരായ ബ്രസീല്‍പോലും ടീമിന് മുന്നില്‍ തോല്‍വി സമ്മതിച്ചിരുന്നു.

മറുവശത്ത്, അര്‍ജന്റീന പ്രതിരോധത്തിലെ മുന്നണിപ്പോരാളിയായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലെസ്റ്റര്‍ മത്സരത്തില്‍ പരിക്കേറ്റ് പുറത്താണ്. ജര്‍മന്‍ പെസല്ല നേരത്തേ പുറത്തിരിക്കുന്നതിനിടെയാണ് ഇരട്ട ഷോക്ക്. ബ്രസീലില്‍ സൈഡില്‍ നെയ്മര്‍ നാളെയും ഇറങ്ങില്ല. പരിക്കുമായി പുറത്തിരിക്കുന്ന റോഡ്രിഗോക്കും ഇറങ്ങാനാകില്ല. എന്‍ഡ്രിക്കിനെ പരിഗണിച്ചിട്ടുമില്ല. റഫീഞ്ഞ, ലൂയിസ് എന്റിക് എന്നിവര്‍ക്കൊപ്പം ടീമിന് ജയം ഉറപ്പാക്കലാണ് വിനീഷ്യസിന് മുന്നിലെ ലക്ഷ്യം.


Share:

Search

Popular News
Top Trending

Leave a Comment