by webdesk1 on | 14-11-2024 07:36:11
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയന്‍ രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍. കോവിഡ് മഹാമാരിയുടെ കാലത്ത് ഡൊമിനിക്കയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ സമര്‍പ്പണത്തെ മാനിച്ചുമാണ് കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്.
2024 നവംബര്‍ 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ അവാര്‍ഡ് സമ്മാനിക്കും. 2021 ഫെബ്രുവരിയില്‍, ഇന്ത്യ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനക കോവിഡ് വാക്‌സീന്‍ നല്‍കിയിരുന്നു.