News India

മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം; ആറ് പോലീസ് സ്‌റ്റേഷന്‍ പരിധികയില്‍ അഫ്‌സ്പ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Axenews | മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം; ആറ് പോലീസ് സ്‌റ്റേഷന്‍ പരിധികയില്‍ അഫ്‌സ്പ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

by webdesk1 on | 15-11-2024 05:04:07

Share: Share on WhatsApp Visits: 18


മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം; ആറ് പോലീസ് സ്‌റ്റേഷന്‍ പരിധികയില്‍ അഫ്‌സ്പ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: മണിപുര്‍ വീണ്ടും കലാപബാധിതമായതോടെ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ക്കൂടി സായുധസേനയുടെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മണിപുരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്താണ് നടപടി.

സെക്മായ്, ലാംസാങ് (ഇംഫാല്‍ വെസ്റ്റ്), ലാംലായ് (ഇംഫാല്‍ ഈസ്റ്റ്), ലെയ്മാക്കോങ് (കാങ്‌പോക്പി), മൊയ്‌റാങ് (ബിഷ്ണുപുര്‍), ജിരിബാം എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് അഫ്‌സ്പ പ്രഖ്യാപിച്ചത്. ഈ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളിലുള്‍പ്പെടെ 19 സ്റ്റേഷന്‍ പരിധികള്‍ ഒഴിവാക്കി ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പുര്‍ സര്‍ക്കാര്‍ അഫ്‌സ്പ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ജിരിബാമിലുള്‍പ്പെടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് നടപടി. അഫ്സ്പ നിയമപ്രകാരം സുരക്ഷാസേനകള്‍ക്ക് ആക്രമണം നടത്താനും പൗരന്മാരെ അറസ്റ്റുചെയ്യാനും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാലും പ്രത്യേക നിയമനടപടി നേരിടേണ്ടിവരില്ല.


Share:

Search

Popular News
Top Trending

Leave a Comment