by webdesk1 on | 16-11-2024 05:54:30
ഝാൻസി: ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വൻ തീപിടിത്തം. എൻഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചതായി അധികൃതർ അറിയിച്ചു. 16 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു.
വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. 37 കുട്ടികളാണ് ഈ സമയം ഐ.സി.യു വിൽ ഉണ്ടായിരുന്നത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. വിശദ്ധമായ അന്വേഷനത്തിന് കമ്മിറ്റി രൂപീകരിച്ചു. ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്തിയാണ് തീ അണച്ചത്. കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.