by webdesk1 on | 16-11-2024 06:07:37
കാലിഫോണിയ: ആകാശത്ത് വലിയ ചന്ദ്രനെ ദൃശ്യമാകുന്ന 2024-ലെ നാലാമത്തെയും അവസാനത്തെയും സൂപ്പര്‍മൂണ്‍, ശനിയാഴ്ച ആകാശത്ത് കാണാനാവും. ബീവര്‍മൂണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ചന്ദ്രന്‍ സാധാരണ കാണുന്നതിലും 14 ശതമാനം വലുപ്പത്തിലും 30 ശതമാനം തെളിച്ചത്തോടെയും കാണുന്നതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു നില്‍ക്കുമ്പോഴാണ് പ്രതിഭാസമുണ്ടാവുന്നത്.