by webdesk1 on | 16-11-2024 06:38:53
ജനീവ: ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ളത് ഇന്ത്യയില്ലെന്ന് റിപ്പോർട്ട്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ് ഇന്ത്യയെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ 80 കോടി പേര്‍ ഇന്ന് പ്രമേഹ ബാധിതരാണ്. ഇതില്‍ 21.2 കോടി രോഗികളും ഇന്ത്യയിലാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. 14.8 കോടി രോഗികളാണ് ചൈനയിലുള്ളത്.
ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്) പ്രതീക്ഷിത കണക്കുകളേക്കാള്‍ ഏറെ മുന്നിലാണ് ഇത്.
കഴിഞ്ഞ തവണത്തേക്കാള്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 10 കോടിയുടെ വര്‍ധനയുണ്ടായിരിക്കുന്നത്. 2021ല്‍ 53.7 കോടി പ്രമേഹ രോഗികളാണ് ലോകത്തുണ്ടായിരുന്നത്. ഇത് 2045ല്‍ 78.3 കോടിയാകുമെന്നായിരുന്നു ഐ.ഡി.എഫിന്റെ കണക്കുകൂട്ടല്‍.