News India

ഉപതിരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം: യു.പിയില്‍ ഒന്‍പതില്‍ ആറും ബി.ജെ.പി നേടി

Axenews | ഉപതിരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം: യു.പിയില്‍ ഒന്‍പതില്‍ ആറും ബി.ജെ.പി നേടി

by webdesk1 on | 23-11-2024 06:45:00

Share: Share on WhatsApp Visits: 2


ഉപതിരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം: യു.പിയില്‍ ഒന്‍പതില്‍ ആറും ബി.ജെ.പി നേടി


ന്യൂഡല്‍ഹി: രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ തരംഗം. കര്‍ണാടകയില്‍ കോണ്‍ഗ്രസും ബംഗാളില്‍ തൃണമൂലും തൂത്തുവാരിയപ്പോള്‍ മറ്റിടത്തെല്ലാം ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും തേരോട്ടമായിരുന്നു.

യു.പിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളില്‍ 6 ഇടത്ത് ബി.ജെ.പിയും ഒന്നില്‍ ഘടകക്ഷിയായ ആര്‍.എല്‍.ഡിയും വിജയിച്ചു. 2 ഇടത്ത് മാത്രമാണ് സമാജ്വാദി പാര്‍ട്ടി വിജയിച്ചത്. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 6 മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. സിക്കിമില്‍ എന്‍.ഡി.എ ഘടകകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിലും ബി.ജെ.പി വിജയിച്ചു.

രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 7 സീറ്റുകളില്‍ 5 ഇടത്തും ബി.ജെ.പി വിജയിച്ചു. ഇവിടെ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ ജയം ലഭിച്ചത്. ഒരു സീറ്റില്‍ ഭാരത് ആദിവാസി പാര്‍ട്ടിയും വിജയിച്ചു. പഞ്ചാബില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍ 3 ഇടത്തും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഇവിടെയും ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ ജയം ലഭിച്ചത്. പഞ്ചാബില്‍ ബി.ജെ.പിക്ക് വിജയിക്കാനായില്ല. മേഘാലയയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റില്‍ എന്‍.ഡി.എ വിട്ട എന്‍.പി.പി വിജയിച്ചു.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ ബി.ജെ.പിയും മറ്റൊന്നില്‍ കോണ്‍ഗ്രസും വിജയിച്ചു. കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും കോണ്‍ഗ്രസ് ജയിച്ചു. ഗുജറാത്തിലെയും ഛത്തീസ്ഗഡിലെയും ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളിലും ബിജെപി വിജയിച്ചു.

അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും എന്‍.ഡി.എ തൂത്തുവാരി. 3 ഇടത്ത് ബിജെപിയും 2 ഇടത്ത് എന്‍.ഡി.എ ഘടകകക്ഷികളുമാണ് വിജയിച്ചത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും എന്‍.ഡി.എ തൂത്തുവാരി. 2 ഇടത്ത് ബി.ജെ.പിയും ഒരു സീറ്റില്‍ ജെ.ഡി.യുവുമാണ് വിജയിച്ചത്. ഒരു സീറ്റ് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും വിജയിച്ചു.


Share:

Search

Popular News
Top Trending

Leave a Comment