News India

വഖഫ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തന്ത്രം: ഭരണഘടനയില്‍ വ്യവസ്ഥയില്ലാത്ത നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മതേതര മൂല്യങ്ങളെ നശിപ്പിച്ചു വെന്ന് നരേന്ദ്ര മോദി

Axenews | വഖഫ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തന്ത്രം: ഭരണഘടനയില്‍ വ്യവസ്ഥയില്ലാത്ത നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മതേതര മൂല്യങ്ങളെ നശിപ്പിച്ചു വെന്ന് നരേന്ദ്ര മോദി

by webdesk1 on | 23-11-2024 10:57:27

Share: Share on WhatsApp Visits: 10


വഖഫ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തന്ത്രം: ഭരണഘടനയില്‍ വ്യവസ്ഥയില്ലാത്ത നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മതേതര മൂല്യങ്ങളെ നശിപ്പിച്ചു വെന്ന് നരേന്ദ്ര മോദി


ന്യൂഡല്‍ഹി: വഖഫ് നിയമത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്നും വോട്ട് ബാങ്കിനുവേണ്ടി കോണ്‍ഗ്രസ് മതേതര മൂല്യങ്ങളെ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുകാലത്ത് കോണ്‍ഗ്രസ് ജാതി വിഭജനത്തിനെതിരെ സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ കുടുംബം തന്നെയാണ് ജാതിയുടെ വിഷം പ്രചരിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. ജനങ്ങളുടെ ഈ മാറിയ മാനസികാവസ്ഥ അളക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. യാഥാര്‍ഥ്യം മനസിലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. വോട്ടര്‍ അസ്ഥിരത ആഗ്രഹിക്കുന്നില്ല. വോട്ടര്‍ രാജ്യത്തിന്റെ പ്രഥമ വികാരത്തോടൊപ്പമാണ്, കോണ്‍ഗ്രസിനെ ജനം തുടച്ചുനീക്കാന്‍ തുടങ്ങിയെന്നും മോദി പറഞ്ഞു.

ഭരണഘടനയുടെ പേരില്‍ കള്ളം പറഞ്ഞും സംവരണത്തിന്റെ പേരില്‍ കള്ളം പറഞ്ഞും എസ്സി/എസ്ടി/ഒബിസി എന്നിവരെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുമെന്ന് കോണ്‍ഗ്രസ് കരുതി. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഈ ഗൂഢാലോചനയെ മഹാരാഷ്ട്ര പൂര്‍ണമായും തള്ളിക്കളഞ്ഞു.

കോണ്‍ഗ്രസിനു സ്വന്തമായി സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. സഖ്യമുണ്ടാക്കുകയും പിന്നീട് സഖ്യകക്ഷികളെയും ഇറക്കിവിടുകയും ചെയ്യുന്ന ഒരു പരാന്നഭോജി പാര്‍ട്ടിയാണത്. ഉത്തര്‍പ്രദേശിലെ അവരുടെ പങ്കാളികള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ അവരും മുങ്ങിപ്പോകുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment